പാരിസ്: കരാർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് തൊഴിലാളികൾ പണിമുടക്കിയതോടെ ഈഫൽ ടവർ താൽക്കാലികമായി അടച്ചു.
ടവറിന്റെ സ്രഷ്ടാവായ ഗുസ്തേവ് ഈഫൽ മരിച്ച് 100 വർഷം തികയുന്ന ദിനത്തിലാണ് തൊഴിലാളികളുടെ പണിമുടക്കിനെ തുടർന്ന് ചരിത്രസ്മാരകം അടയ്ക്കേണ്ടി വന്നത്.
പണിമുടക്ക് കാരണം ടവർ അടച്ചിരിക്കുകയാണെന്നും സഞ്ചാരികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായുമുള്ള ബോർഡും ടവറിനു മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്.
ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നായ ഈഫൽ ടവർ വർഷത്തിൽ 365 ദിവസവും സഞ്ചാരികൾക്കായി തുറന്നിരിക്കാറുണ്ട്. 2024 ലെ പാരീസ് ഒളിമ്പിക്സിലെ മുഖ്യ ആകർഷണം കൂടിയാണ് ടവർ.