കാസർഗോഡ്: തൊട്ടിലിന്റെ തുണി കഴുത്തില്‍ കുരുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കാസര്‍ഗോഡ് കുണ്ടംകുഴിയിലാണ് സംഭവം.
റഫീഖ്-സജിന ദമ്പതികളുടെ മകള്‍ ഹെസ ആണ് മരിച്ചത്. തുണി കുഞ്ഞിന്റെ കഴുത്തിൽ അബദ്ധത്തിൽ കുരുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.