തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.പോത്തൻകോട് സ്വദേശികളായ സുരിത – സജി എന്നിവരുടെ കുഞ്ഞിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കുഞ്ഞിനെ കാണാനില്ലെന്ന് ഇവർ പൊലീസിൽ വിവരമറിയിച്ചിരുന്നു. 36 ദിവസം പ്രായമുള്ള കുട്ടിയെയാണ് കണ്ടെത്തിയത്. പൊലീസ് എത്തി നടത്തിയ പരിശോധനയാണ് കുട്ടിയെ കിണറ്റിനുള്ളിൽ കണ്ടെത്തിയത്.