കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കുക, എയ്ഡഡ് മേഖലയിൽ സംവരണം ബാധകമാക്കി നിയമനം പി.എസ്.സിക്ക് വിടുക, കേന്ദ്ര-സംസ്ഥാന സർവീസുകളിൽ എല്ലാ ജനവിഭാഗങ്ങൾക്കും ആനുപാതിക പ്രാതിനിധ്യം നൽകുക എന്നീ ആവശ്യങ്ങളുമായി വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം പ്രസിഡണ്ട് അഹ്‌മദ് ശരീഫ് മൊറയൂർ നയിക്കുന്ന പ്രക്ഷോഭ ജാഥ മൊറയൂർ, പുൽപ്പറ്റ, പൂക്കോട്ടൂർ, കോഡൂർ, ആനക്കയം പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി. 
പ്രക്ഷോഭ ജാഥ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ഇ.സി. ആയിഷ മൊറയൂർ പഞ്ചായത്തിലെ ഒഴുകൂരിൽ ഫ്ലാഗ് ഓഫ് ചെയ്‌ത്‌ ഉദ്ഘാടനം ചെയ്തു.  വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണ പരിപാടികളിൽ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി നിസാർ കെ.എസ്., ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കൃഷ്ണൻ കുനിയിൽ, സുഭദ്ര വണ്ടൂർ, ജില്ലാ സെക്രട്ടറിമാരായ ഇബ്‌റാഹിംകുട്ടി മംഗലം, ബിന്ദു പരമേശ്വരൻ, ജില്ലാ കമ്മിറ്റിയംഗം രജിത മഞ്ചേരി, ശിഹാബ് അങ്ങാടിപ്പുറം, ഷഫീഖ് അഹ്‌മദ്‌, ശാക്കിർ മോങ്ങം, എം.എ. നാസർ, ഉസ്മാൻ ശരീഫ്,  ശാക്കിർ മോങ്ങം, ബ്ലോക്ക് മെമ്പർ സുബൈദ വി.കെ., സദ്‌റുദ്ദീൻ എ, അഫ്‌സൽ ടി., ജലീൽ കെ.എൻ.  തുടങ്ങിയവർ സംസാരിച്ചു. 
മണ്ഡലം കമ്മിറ്റിയംഗങ്ങളായ മാജിദ, സാജിദ പൂക്കോട്ടൂർ, രമ്യ രമേശ്, അഫ്സൽ. ടി, ജലീൽ. കെ.എൻ., ഖലീൽ എൻ., മഹ്‌ബൂബുറഹ്മാൻ  തുടങ്ങിയവർ  നേതൃത്വം നൽകി.  ഇന്ന് (വ്യാഴം) മലപ്പുറം മുനിസിപ്പാലിറ്റിയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും. സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശംസീർ ഇബ്രാഹിം, ഇ സി ആയിഷ, ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയാൻ, ജില്ലാ ട്രഷറർ മുനീബ് കാരകുന്ന് തുടങ്ങിയവർ എന്നിവർ സംസാരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *