സിനിമയിൽ അഭിനയിക്കാൻ ഇറങ്ങുമ്പോൾ താരങ്ങൾക്ക് ഡെഡിക്കേഷൻ ഉണ്ടാവണമെന്ന് സംവിധായകൻ ഒമർ ലുലു. താൻ അഭിനയിക്കുന്ന കഥാപാത്രത്തിന് ഒരു ലിപ്ലോക്ക് ഉണ്ട്. അത് ചെയ്യില്ലെന്ന് പറഞ്ഞാൽ പിന്നെ ഞാൻ പോയി ലിപ്ലോക്ക് ചെയ്യണോ എന്ന് ഒമർ ലുലു ചോദിക്കുന്നു. എന്നാൽ ലിപ്ലോക്ക് ചെയ്യാൻ പറ്റാത്തതിന് സിനിമയിൽ നിന്നും ഒഴിവാക്കുന്നത് ശരിയാണോ എന്ന് നൂറ ചോദിക്കുന്നു. ഇതിന് മറുപടി ആയി ലിപ്ലോക്ക് ആ സിനിമയിൽ അനിവാര്യം ആണെന്ന് ഒമർ ലുലു പറയുന്നു.
സിനിമയ്ക്ക് വേണ്ടി എന്തും ഡെഡിക്കേറ്റ് ചെയ്യാൻ താരങ്ങൾ തയ്യാറാകണം എന്ന് ഒമർ ലുലു പറയുന്നു. നേക്കഡ് ആയിട്ട് വരെ അഭിനയിക്കേണ്ടി വരും എന്നും ഒമർ ലുലു കൂട്ടിച്ചേർത്തു. അത്രയും ഡെഡിക്കേഷൻ ഉള്ളവർ മാത്രം വന്നാൽ മതി സിനിമയിലേക്ക്, അങ്ങനെ ഉള്ള ഒരുപാട് പിള്ളേർ ഉണ്ട് എന്നും ഒമർ ലുലു തമാശരൂപേണ പറയുന്നു. “ധമാക്ക” എന്ന കോമഡി എന്റർടെയ്നറിന് ശേഷം ഒമർ ലുലു ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് “നല്ല സമയം”.