കാസര്‍കോട്: കാസര്‍കോട് മിഞ്ചി പദവില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത് അശാസ്ത്രീയമായ രീതിയിലാണെന്ന പരാതിയില്‍ കേന്ദ്ര, സംസ്ഥാന മലിനീകരണ ബോര്‍ഡുകള്‍ക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നോട്ടീസ്. ജനുവരി രണ്ടിനകം വിദഗ്ധ സമിതി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.
ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്നും കേന്ദ്ര സംഘം നാളെ കാസര്‍കോട് ജില്ലയില്‍ എത്തും. ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. രവീന്ദ്രനാഥ് ഷാന്‍ഭോഗ് നല്‍കിയ പരാതിയിലാണ് നടപടി. കാലക്രമേണ ഭൂഗര്‍ഭ ജലത്തില്‍ എന്‍ഡോസള്‍ഫാന്‍ സാന്നിധ്യം ഉണ്ടാകുമെന്നാണ് പരാതിയിലെ വാദം.
അതേസമയം എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയതിനെതിരെ 2006 ലും 2014 ലും കാസര്‍കോട് വ്യാപക പ്രതിഷേധങ്ങള്‍ നടന്നിരുന്നു. എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത് മൂലം കീടനാശിനിയുടെ സാന്നിധ്യം ഭൂഗര്‍ഭജലത്തില്‍ ഉള്‍പ്പെടെ ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
പിന്നാലെ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതികളുടെ അന്വേഷണത്തില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയില്ല. 2000ല്‍ കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ നിരോധനം ഏര്‍പ്പെടുത്തിയ ഘട്ടത്തിലാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ അതിര്‍ത്തി?ഗ്രാമമായ മിഞ്ചിപദവില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *