1199 ധനു 11തിരുവാതിര / അശ്വതി2023 ഡിസംബർ 27, ബുധൻ
ഇന്ന്;
ആർദ്രാവ്രതം !!![ധനുമാസത്തിലെ തിരുവാതിര നാളിൽ നെടുമംഗല്യത്തിനായി മലയാളി മങ്കമാർ ആടിയും പാടിയും വ്രതമനുഷ്ഠിക്കുന്നു കൈകൊട്ടിക്കളിച്ചും 101 വെറ്റില മുറുക്കിയും രാത്രി വനിതകൾ ഉണർന്നിരിക്കും. ദശപുഷ്പവും പാതിരാപ്പൂവും ചൂടി വിളക്കിനു ചുറ്റും പാട്ടും പാടി (തിരുവാതിരകളി) ചുവടു വയ്ക്കും. തികച്ചും പ്രകൃതിദത്തമായ ഭക്ഷണം, ശിവ ക്ഷേത്ര ദർശനം ഊഞ്ഞാലാട്ടം ഒക്കെ ചടങ്ങിന്റെ ഭാഗമാണ്.]
* ശബരിമല:മണ്ഡലപൂജ !* പ്രശ്നമാർഗ്ഗ ഗുരുദേവദിനം !
* ഇന്ത്യയുടെ ദേശീയഗാനമായ ‘ജന ഗണ മന’ ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ കൽക്കട്ട സമ്മേളനത്തിൽ ആലപിക്കപ്പെട്ടു.
* ലോകബാങ്ക് /അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) സ്ഥാപകദിനം !
* വടക്കൻ കൊറിയ: ഭരണഘടന ദിനം!* റഷ്യ: ആപത്കാല രക്ഷകൻ ദിനം!* റോമേനിയ: സെന്റ് സ്റ്റീഫൻസ് ഡേ!* USA : * ക്വാൻസ ![Kwanzaa ; സാംസ്കാരിക സമ്പന്നതകളെ സംയോജിപ്പിച്ച്, ഊർജ്ജസ്വലമായ ആചാരങ്ങളിലൂടെയും അർത്ഥവത്തായ ഒത്തുചേരലുകളിലൂടെയും ഐക്യം, ഉദ്ദേശ്യം, സർഗ്ഗാത്മകത തുടങ്ങിയ തത്വങ്ങളെ പ്രകാശിപ്പിക്കുക]
* ദേശീയ അവശിഷ്ട ദിനം ![National Leftovers Day ; അവശിഷ്ടങ്ങൾ ആഹ്ലാദകരമായ വിഭവങ്ങളാക്കി മാറ്റുന്നത് മാലിന്യങ്ങൾ കുറയ്ക്കുക മാത്രമല്ല, എല്ലാ ഭക്ഷണത്തെയും പരിസ്ഥിതി പരിപാലനമാക്കി മാറ്റുകയും ചെയ്യുന്നു.]
മൃഗശാല സന്ദർശന ദിനം ![Visit The Zoo Day; ലോകമെമ്പാടുമുള്ള കൗതുകകരമായ ജീവികൾ, ഓരോന്നിനും അതിന്റേതായ മനോഹാരിതയും വൈചിത്ര്യവും ഉണ്ട്, ഒരു ദിവസം അവയെ സന്ദർശിക്കാം ]
* മേക്ക് കട്ട്-ഔട്ട് സ്നോഫ്ലേക്സ് ദിനം ![Make Cut-Out Snowflakes Dayകടലാസും കത്രികയും ഉപയോഗിച്ച് ഇരുന്ന് നിങ്ങളുടെ ഇടം അലങ്കരിക്കാനും കാലാനുസൃതമായ ആകർഷണീയത കൊണ്ടുവരാനും അതിലോലമായ ശൈത്യകാല വിസ്മയങ്ങൾ സൃഷ്ടിക്കാം ]
* ദേശീയ ഫ്രൂട്ട് കേക്ക് ദിനം ![National Fruitcake Day; ലോകമെമ്പാടുമുള്ള ഒരു ക്ലാസിക് കേക്കിന്റെ വ്യത്യസ്‌തതകളിൽ മുഴുകുക അല്ലെങ്കിൽ ഈ പഴം-പായ്ക്ക് ചെയ്‌ത പ്രിയങ്കരം ആർക്കാണ് ഏറ്റവും നല്ലത് ഉണ്ടാക്കാൻ കഴിയുക എന്നറിയാൻ മത്സരിക്കുക.]
ഇന്നത്തെ മൊഴിമുത്തുകൾ*************”സ്വന്തം ദൗർബല്യങ്ങളെക്കുറിച്ച് പരാതി പറയുന്നവനാണ് ഏറ്റവും വലിയ പ്രതിഭാശാലി.’
[ – ഖലീഫാ ഉമർ ]***********
ബോക്സ് ഓഫീസ് ഹിറ്റുകളിൽ അഭിനയിച്ച് ബോളിവുഡിൽ ഏറ്റവും കൂടുതൽ പണം വാരിക്കൂട്ടിയ നടൻ സൽമാൻ ഖാൻ എന്ന അബ്ദുൾ റഷീദ് സലിം സൽമാൻ ഖാന്റേയും (1965) ,
ഒരു ഇംഗ്ലീഷ് മോഡലും അഭിനേത്രിയും ബിസിനസ് വനിതയുമായ ലിലി ലൗഹന കോളിന്റെയും(1987),
ഫ്രാങ്കോ-അമേരിക്കൻ നടൻ തിമോത്തി ഹാൽ ചലമെറ്റിന്റെയും (1995) ജന്മദിനം !
ഇന്നത്തെ സ്മരണ !!!*************മലയാറ്റൂർ രാമകൃഷ്ണൻ മ. (1927-1997)വി. പനോളി മ. (1923 – 2001) നാഗവള്ളി ആർ.എസ്.കുറുപ്പ്,മ.(1917-2003 )ബേനസീർ ഭൂട്ടോ മ. ( 1953- 2007) ശിവ് മേവലാൽ മ. (1926 -2008 )ഫാറൂഖ് ഷെയ്ഖ് മ. ( 1948 – 2013)ചാള്‍സ് ലാംബ് മ. ( 1775 – 1834)അലക്‌സാണ്ടർ ഇഫൽ മ. (1832 -1923 )മാർലിൻ ഡീട്രിച്ച് മ.(1901 –1992)കാരി ഫിഷർ മ.(1956 – 2016)
എൻ. എൻ. പിള്ള ജ. (1918 -1995), ടി.കെ. കൃഷണൻ ജ. (1922 – 1980)ആറ്റൂർ രവിവർമ്മ ജ. (1930-2019)മിർസ ഗാലിബ് ജ. (1797 – 1869 ) നിത്യാനന്ദ് സ്വാമി ജ. (1927 – 2012 )ജൊഹാൻസ് കെപ്ലർ ജ. (1571-1630)ലൂയി പാസ്ചർ ജ. (1822 – 1895 )ഡേവിഡ് ഷെപ്പേർഡ് ജ. (1940 -2009)ജോനാസ് കെപ്ലർ ജ. (1571-1630)
ചരിത്രത്തിൽ ഇന്ന്…*************537 – കോൺസ്റ്റാന്റിനോപ്പിളിലെ ഹാഗിയ സോഫിയ ചക്രവർത്തി ജസ്റ്റീനിയൻ I ഒരു കിഴക്കൻ ഓർത്തഡോക്സ് കത്തീഡ്രൽ ആയി ഉദ്ഘാടനം ചെയ്തു.
1831 – ചാൾസ് ഡാർവിൻ എച്. എം.എസ് ബീഗീളിൽ തന്റെ യാത്ര തുടങ്ങി. പരിണാമസിദ്ധാന്തം ആവിഷ്കരിക്കപ്പെട്ടത് ഈ യാത്രയിലാണ്.
1845 – പ്രസവാവശ്യത്തിന് ആദ്യമായി അനസ്തേഷ്യ ഉപയോഗിച്ചു.
1907 – ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ ആദ്യ അറസ്റ്റ് നടന്നു.
1911 – ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിൽ ദേശീയ ഗാനം ആദ്യമായി ആലപിക്കപ്പെട്ടു.
1934 – പേർഷ്യയിലെ ഷാ മുഹമ്മദ് റെസ പഹ്‌ലവി പേർഷ്യയെ ഇറാനായി പ്രഖ്യാപിച്ചു.
1935 – ജൂനിയായിലെ ചരിത്രത്തിലെ ആദ്യത്തെ വനിതാ റാബിയായി റെജീന ജോനാസിനെ നിയമിച്ചു.
1936 – ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആവഡി ദേശിയ സമ്മേളനം സോഷ്യലിസം നയമായി പ്രഖ്യാപിക്കുന്നു.
1939 – 7.8 Mw എർസിൻചാൻ ഭൂകമ്പം കിഴക്കൻ തുർക്കിയിൽ കുലുക്കം മെർക്കുലി സ്കെയിലിൽ XI തീവ്രതയിൽ സംഭവിച്ചു. കുറഞ്ഞത് 32,700 പേർ കൊല്ലപ്പെട്ടു.
1945 – ബ്രെറ്റൺ വുഡ് കരാറിനെ തുടർന്ന് ഇരുപത്തെട്ടു രാജ്യങ്ങൾ ചേർന്ന് വാഷിംഗ്ടൺ ഡിസി ആസ്ഥാനമാക്കി അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) സ്ഥാപിതമായി.
1949 – ഇന്തോനേഷ്യ ഡച്ച് കാരിൽ നിന്ന് സ്വതന്ത്രമായി.
1963 – ശ്രീനഗറിലെ ഹസ്രത്ത് ബാൽ പള്ളിയിൽ സൂക്ഷിച്ചിരുന്ന മുഹമ്മദ് നബിയുടെ തിരുശേഷിപ്പ് (മൊ-ഇ-മുക്കഡ്സ്) കാണാതായി.
1968 – അപ്പോളോ പ്രോഗ്രാം: അപ്പോളോ 8 പസിഫിക് ഓഷ്യൻ തകർച്ചയിൽ നിന്ന് രക്ഷപെട്ടു. ചന്ദ്രന്റെ ആദ്യത്തെ മാനുഷിക ഭ്രമണപഥവീക്ഷണം അവസാനിച്ചു.
1975 – ബീഹാറിലെ ചാസ്നാല ഖനിയിലുണ്ടായ ദുരന്തത്തിൽ 400 ലധികം തൊഴിലാളികൾ മരണമടഞ്ഞു.
1978 – സ്പെയിൻ നാൽപ്പതു വർഷത്തെ ഏകാധിപത്യത്തിനു ശേഷം ജനാധിപത്യം സ്വീകരിച്ചു.
1979 – അധിനിവേശ സോവിയറ്റ് സൈന്യം ഒരു അട്ടിമറിയിലൂടെ അഫ്ഗാനിസ്ഥാനിലെ താജ്‌ബെഗ് കൊട്ടാരം ആക്രമിക്കുകയും പ്രസിഡന്റ് ഹഫീസുള്ള അമീനെ വധിക്കുകയും ചെയ്തു.
1983 – യുവന്റസിന്റെയും ഫ്രാൻസിന്റെയും മിഡ്ഫീൽഡർ മൈക്കൽ പ്ലാറ്റിനി തന്റെ മൂന്ന് ബാലൺ ഡി ഓർ അവാർഡുകളിൽ ആദ്യത്തേത് നേടി.
1983 – തന്റെ നേരെ വെടിയുതിർത്ത മുഹമ്മദ് അലി ആഖ എന്ന യുവാവിനെ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ജയിലിൽ സന്ദർശിച്ചു.
2007 – മുൻ പാകിസ്താൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ വെടിയേറ്റു മരിച്ചു. റാവൽ പിണ്ടിയിൽ പൊതുയോഗ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.
2008 – ഓപ്പറേഷൻ കാസ് ലീഡ്: ഇസ്രായേൽ ഗാസയിൽ 3 ആഴ്ച പ്രവർത്തനങ്ങൾ തുടങ്ങുന്നു.
2009 – ഇറാനിയൻ തിരഞ്ഞെടുപ്പ് പ്രതിഷേധങ്ങൾ : ഇറാനിലെ ടെഹ്‌റാനിൽ അഷുറ ദിനത്തിൽ , സർക്കാർ സുരക്ഷാ സേന പ്രകടനക്കാർക്ക് നേരെ വെടിയുതിർത്തു .
2019 – കസാക്കിസ്ഥാനിലെ അൽമാട്ടിയിലെ അൽമാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ ബെക്ക് എയർ ഫ്ലൈറ്റ് 2100 തകർന്ന് 13 പേർ മരിച്ചു . *************ഇന്ന് ; വേരുകൾ, യന്ത്രം, യക്ഷി, എന്റെ ഐ.എ.എസ്.ദിനങ്ങൾ (സർവ്വീസ് സ്റ്റോറി) തുടങ്ങിയ കൃതികൾ എഴുതിയ മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും ഐ.എ.എസ്. ഓഫീസറുമായിരുന്ന മലയാറ്റൂർ എന്ന് അറിയപ്പെട്ടിരുന്ന മലയാറ്റൂർ രാമകൃഷ്ണനെയും (1927 മേയ് 27 – 1997 ഡിസംബർ 27),
സംസ്‌കൃത പണ്ഡിതനും ഗ്രന്ഥകര്‍ത്താവും വാഗ്മിയുമായിരുന്ന വിദ്യാവാചസ്പതി വി. പനോളിയെയും (1923 ജൂലൈ- ഡിസംബര്‍ 27 , 2001),
നോവലിസ്റ്റ്, കഥാകാരൻ ,ചലച്ചിത്രനടൻ, പിന്നണിപ്രവർത്തകന്‍ എന്നി നിലകളില്‍ പ്രശസ്തനും വേണു നാഗവള്ളി യുടെ അച്ഛനും ആയ നാഗവള്ളി ആർ.എസ്. കുറുപ്പിനെയും (1917-2003 ഡിസംബർ 27),
പാകിസ്താനിലെ പന്ത്രണ്ടാമത്തെയും, പതിനാറാമത്തെയും പ്രധാനമന്ത്രിയായി ഒരു മുസ്ലിം രാജ്യത്ത് പ്രധാനമന്ത്രിയാകുന്ന ആദ്യവനിതയെന്ന ബഹുമതി കരസ്ഥമാക്കിയ പാകിസ്താന്റെ പ്രസിഡന്റും പ്രധാനമന്ത്രിയുമായി പ്രവർത്തിച്ചിട്ടുള്ള സുൾഫിക്കർ അലി ഭൂട്ടോയുടെ മകള്‍ ബേനസീർ ഭൂട്ടോയെയും (ജൂൺ 21 1953-ഡിസംബർ 27 2007),
രാജ്യത്തിനും ക്ലബിനുമായി ആയിരത്തിലേറേ ഗോളുകൾ സ്കോർ ചെയ്യുകയും സന്തോഷ് ട്രോഫി ചരിത്രത്തിൽ 5 ഹാട്രിക്കടക്കം 35 ഗോളുകളും അതില്‍ 32 തവണ ഹാട്രിക്കും നേടിയിട്ടുള്ള, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായിരുന്ന മോഹന്‍ബാഗനും ഇന്ത്യക്കും വേണ്ടി കളിച്ച ബിഹാറുകാരന്‍ ശിവ് മേവലാലിനെയും (1926 ജൂലൈ 1-2008 ഡിസംബർ 27),
സത്യജിത് റേ സംവിധാനം ചെയ്ത ശത്‌രഞ്ച് കേ ഖിലാഡി യില്‍ അഭിനയിച്ച് പ്രസിദ്ധനായ ബോളിവുഡ് നടനും ടെലിവിഷന്‍ അവതാരകനുമായ ഫാറൂഖ് ഷെയ്ഖിനെയും ( മാര്‍ച്ച് 25, 1948 – ഡിസംബർ 27,2013),
നൂറു ദീനരോദനത്തേക്കാള്‍ നല്ലത് ഒരു ചിരിയെന്ന്‍ പറഞ്ഞ പ്രസിദ്ധ ഇന്ഗ്ലിഷ് സാഹിത്യകാരന്‍ ചാള്‍സ് ലാംബിനെയും (10 ഫെബ്രുവരി 1775 – 27 ഡിസംബര്‍ 1834),
പോർച്ചുഗലിലെ ഡ്യൂറോ നദിക്കു കുറുകെ നിർമ്മിച്ച പാലം, ഫ്രാൻസിലെ ഗാരാബിറ്റ് വയാഡക്റ്റ് , ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഇരുമ്പുപണിയുടെ രൂപകല്പന , ആദ്യത്തെ ഏറോനോട്ടിക്‌സ് പരീക്ഷണശാല, വിൻഡ് ടണലിന്റെ രൂപകല്പന, തുടങ്ങിയ സംരംഭങ്ങൾ ചെയ്യുകയും , ഈഫൽ ഗോപുരത്തിന്റെ നിർമ്മാണത്തിലൂടെ പ്രശസ്തനാകുകയും ചെയ്ത ഫ്രഞ്ച് എൻജിനീയർ അലക്‌സാണ്ടർ ഗുസ്താവ് ഈഫലിനെയും (1832 ഡിസംബർ 15-1923 ഡിസംബർ 27),
ബ്ലൂ ഏഞ്ചൽ, ഷാങ്ഹായ് എക്സ്പ്രസ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ ജർമ്മൻ-അമേരിക്കൻ നടിയും ഗായികയുമായ മർലിൻ ഡയട്രിച്ചിന്റെയും (ഡിസംബർ 27, 1901 – മെയ് 6, 1992),
സ്റ്റാർ വാർസ് സിനിമകളിൽ (1977-1983) രാജകുമാരി ലിയയായി അഭിനയിച്ചതിന് ഈ വേഷത്തിന് നാല് സാറ്റേൺ അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിച്ച അമേരിക്കൻ നടിയും എഴുത്തുകാരിയുമായിരുന്ന കാരി ഫ്രാൻസെസ് ഫിഷറിനെയും (ഒക്ടോബർ 21, 1956 – ഡിസംബർ 27, 2016),
കാപാലിക, ഈശ്വരൻ അറസ്റ്റിൽ, ക്രോസ്ബെൽറ്റ് തുടങ്ങിയ ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറുകയും, ഗോഡ്‌ഫാദർ എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ചലച്ചിത്ര രംഗത്തും തിളങ്ങിയ എൻ. എൻ. പിള്ളയെയും ( ഡിസംബർ 27, 1918 -നവംബർ 14 1995),
പബ്ലിക് അക്കൗണ്ട് കമ്മിറ്റി , എസ്റ്റിമേറ്റ് കമ്മിറ്റി, അഷുറൻസ് കമ്മിറ്റി ലൈബ്രറി അഡ്‌വൈസറി കമ്മിറ്റി എന്നിവയുടെ ചെയർമാനും നിയമസഭയിൽ ഐക്യമുന്നണിയുടെ ചീഫ് വിപ്പും, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ സബ് എഡിറ്ററും ഒന്നും, നാലും കേരളനിയമസഭകളിൽ കുന്ദംകുളം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേതാവ് ടി.കെ. കൃഷണനെയും (27 ഡിസംബർ 1922 – 1980),
കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള പ്രമുഖ കവിയും, വിവർത്തകനുമായിരുന്ന ആറ്റൂർ രവിവർമ്മയെയും (27 ഡിസംബർ 1930 -26 ജൂലൈ 2019),
പ്രസിദ്ധനായ ഉർദു കവിയും ഗസൽ രചയിതാവും സൂഫിയും ഗസലുകളുടെ പിതാവ് ആയി കണക്കാക്കപ്പെടുന്ന മിർസ അസദുല്ല ഖാൻ അഥവാ മിർസ നൗഷ എന്ന മിർസ ഗാലിബിനെയും (1797 ഡിസംബർ 27 – 1869 ഫെബ്രുവരി 15),
ഉത്തരാഘണ്ട് മുൻ മുഖ്യമന്ത്രിയും അഭിഭാഷകനും ആയിരുന്ന ബി ജെ പി നേതാവ് നിത്യാനന്ദ് സ്വാമിയെയും (1927 ഡിസംബർ 27 – 2012 ഡിസംബർ 12 ),
ന്യൂട്ടന്റെ ഗുരുത്വാകർഷണനിയമത്തിന് അടിത്തറ പാകിയ ഗ്രഹചലനനിയമങ്ങൾ ആവിഷ്കരിക്കുകയും,മതവിശ്വാസങ്ങളുമായി കൂടിപ്പിണഞ്ഞു കിടന്നിരുന്ന ജ്യോതിശാസ്ത്രത്തെ വേർപെടുത്തി ഭൗതികശാസ്ത്രത്തോട് അടുപ്പിക്കുകയും ചെയ്ത ശാസ്ത്രജ്ഞൻ ജൊഹാൻസ് കെപ്ലറെയും (ഡിസംബർ 27, 1571 -നവംബർ 15, 1630)
നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മ ജീവികളാണ് പകർച്ച വ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യം തിരിച്ചറിയുകയും പേവിഷബാധ, ആന്തറാക്സ് എന്നിവയ്ക്കുള്ള ആദ്യ പ്രതിരോധ മരുന്നുകൾ കണ്ടു പിടിക്കുകയും , സൂക്ഷ്മരോഗാണുക്കളെ നശിപ്പിക്കാനുള്ള പാസ്ചുറൈസേഷൻ വിദ്യ കണ്ടുപിടിക്കുകയും ചെയ്ത പ്രശസ്തനായ ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ലൂയി പാസ്ചറെയും (1822 ഡിസംബർ 27 – 1895 സെപ്റ്റംബർ 28 ),
92 ടെസ്റ്റ് മത്സരങ്ങളിലും 172 അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിലും അമ്പയറായ ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രശസ്തരായ അമ്പയർമാരിൽ ഒരാളായിരുന്ന ഡേവിഡ് ഷെപ്പേർഡിനെയും (1940 ഡിസംബർ 27-2009 ഒക്ടോബർ 27) ഓർമ്മിക്കാം.!!!
By ‘ ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ ‘