ചെസ്റ്റ് ഇൻഫെക്ഷനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെക്കുറിച്ച് അവതാരക രഞ്ജിനി ഹരിദാസ്. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ രഞ്ജിനി തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. ചെറിയ രീതിയിൽ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടുതുടങ്ങുമ്പോഴേ ചികിത്സിച്ചില്ലെങ്കിൽ എന്താകും അവസ്ഥയെന്ന് ഇതിലൂടെ മനസ്സിലായി എന്നും രഞ്ജിനി പറയുന്നു.
‘കഴിഞ്ഞ ദിവസം പോലും സുഹൃത്ത് അഞ്ജലി ഉതുപ്പിന്റെ ഒപ്പം പാർട്ടിയ്‌ക്ക് പോയിരുന്നു. എന്നാൽ ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് പ്രതീക്ഷിച്ചില്ല. ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടുതുടങ്ങിയപ്പോഴേ ചികിത്സിക്കേണ്ടിയിരുന്നു. എന്നാൽ ഭയപ്പെടേണ്ട സാഹചര്യമൊന്നുമില്ലെങ്കിലും ഇനിയും വഷളാകാതെ നോക്കുന്നതിലാണ് കാര്യം.
ക്രിസ്മസ് സംഭവബഹുലമായിരുന്നു. പക്ഷേ ഒന്നും അമിതമാകരുത്. ആശുപത്രിയിലെ ഐസിയു മുറിയിൽ കയറേണ്ടി വരുന്ന അവസ്ഥ അത്ര നല്ലതല്ല. ഒരു ചെറിയ ചെസ്റ്റ് ഇൻഫെക്ഷനാണ് ഈ നിലയിൽ എത്തിയിരിക്കുന്നത്. ആഘോഷങ്ങൾക്ക് പിന്നാലെ മാത്രം പോയതിനാലാണ് ഇങ്ങനെ സംഭവിച്ചത്. കുറച്ചു ദിവസത്തിനുള്ളിൽ എല്ലാം ശരിയാകും. രഞ്ജിനി കുറിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *