ഒക്ടോബർ മാസം മുതൽ 4 മാസക്കാലം സൂര്യനുദിക്കാത്ത നാടാണ് സ്വീഡനിലെ അബിസ്ക്കോ മേഖല. 25 ഡിഗ്രി മൈനസിൽ നീണ്ട ശൈത്യകാലമുള്ള ഇവിടം Arctic Circle ൽ നിന്ന് 200 കിലോമീറ്റർ വടക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്.
ഏകദേശം 150 ആളുകൾ ഇവിടെ സ്ഥിരതാമസക്കാരായുണ്ട്. ഇനി ഫെബ്രുവരി മാസത്തിൽ മാത്രമേ ഇവിടെ സൂര്യനുദിക്കുകയുള്ളു. അന്ന് ആദ്യമായി സൂര്യനുദിക്കുമ്പോൾ അവിടെ ആഘോ ഷമായിരിക്കും. ആളുകൾ മലമുകളിലേക്ക് കയറിയാണ് ആദ്യകിരണങ്ങളെ ആദരവോടെ വരവേൽക്കുന്നത്.
സൂര്യപ്രകാശം മനുഷ്യജീവന് അത്യന്താപേക്ഷിതമാണ്. 4 മാസം വരെ സൂര്യരശ്മി ഏൽക്കാതിരുന്നാൽ നമ്മുടെ ശരീരത്തെ പലതരത്തിലുള്ള അസുഖങ്ങൾ ബാധിക്കാനിടയുണ്ട്. അതു കൊണ്ടുതന്നെ മഞ്ഞുകാലത്തെ ബ്ലൂസ് മറികടക്കാനുള്ള ഒരേയൊരുപായം വെളിച്ചം മാത്രമാണ്. അതാകട്ടെ ഇവിടെ ലഭ്യമല്ലാതാനും.
അപ്പോൾപ്പിന്നെ എങ്ങനെയാകും അബിസ്‌ക്കോയിലെ ജനത ഈ ഇരുൾനിറഞ്ഞ ശൈത്യകാലത്തെ Winter blues ൽ നിന്നും രക്ഷ നേടുന്നത്…?
ശരീരത്തിലെ ജൈവകളോക്കിന്റെ സമയക്രമം Winter Blues തടസ്സപ്പെടുത്തുന്നത് അപകടകരമാണ്. ഇതിനെ മറികടക്കാൻ ആഹാരക്രമത്തിലും വ്യായാമത്തിലും ചിട്ടവട്ടങ്ങളിലും മാറ്റം വരുത്തിയും കൃതൃമവെളിച്ചത്തിന്റെ സഹായത്തിലുമാണ് Abisko യിലെ ജനത ഈ നാലു മാസക്കാലം അതിജീവനം നടത്തുന്നത്. വളരെ കഠിനമാണ് ഈ കാലഘട്ടം എന്നുതന്നെ പറയാം.