മണ്ണാർക്കാട്: യാത്രാവിവരണത്തിനുള്ള പാറ്റ് അവാർഡ് 2023, ആഷിഖ് എടത്തനാട്ടുകരയുടെ ‘ഗവി ഡ്യുട്ടി’ എന്ന പുസ്തകത്തിന്. 3001 രൂപയും വിശ്വഭാരതി രവീന്ദ്രനാഥ ടാഗോർ യൂണിവേഴ്‌സിറ്റി നൽകുന്ന സർട്ടിഫിക്കറ്റും മൊമെന്റോയുമാണ് പുരസ്‌കാരം.
കോട്ടയം പ്രസ്സ് ക്ലബിൽ നടന്ന പത്ര സമ്മേളനത്തിൽ പാറ്റ് ഭാരവാഹികൾ പുരസ്‌ക്കാര പ്രഖ്യാപനം നടത്തി. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കുന്ന സംഘടനയാണ് പാറ്റ്. 
ഗവിയെ അടയാളപ്പെടുത്തുന്ന യാത്രാവിവരണ പുസ്തകമാണ് ‘ഗവി ഡ്യൂട്ടി’. മാത്രമല്ല പിറവം, ഏറ്റുമാനൂർ, വൈക്കം തുടങ്ങി കോട്ടയം, കുമളി യാത്ര, കുമളിയിലെ കാഴ്ചകൾ ഇത്തരം ഒട്ടേറെ ശീർഷകത്തിലൂടെ ഏറ്റവും ലളിതമായി വായനക്കാരനെ യാത്ര അനുഭവിപ്പിക്കുന്നു രചയിതാവ്.
ചെറിയ ചെറിയ അധ്യായങ്ങളിലായി പ്രത്യേകം ഉപശീർഷകങ്ങളിലൂടെ ഓരോ പ്രദേശത്തെയും കുറിച്ച് പ്രസ്താവിച്ചു പോകുന്ന ശൈലിയാണുള്ളത്. 
ഒരു പക്ഷേ കേരളീയർക്ക് സുപരിചിതമായ  ഇത്തരം ഭൂപ്രദേശങ്ങളിലേയ്ക്ക് സഞ്ചരിക്കുക മാത്രമല്ല യാത്രയിലൂടെ ചില പ്രദേശങ്ങളെ കണ്ടെത്തുകയും അവിടങ്ങളിലേക്ക്ശ്രദ്ധ ക്ഷണിക്കുകയുമാണ് ഈ പുസ്തകം.

By admin

Leave a Reply

Your email address will not be published. Required fields are marked *