ന്യൂദല്‍ഹി – മുംബൈ സിറ്റിയെയും നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ബഗാനെയും മറികടന്ന് ഒഡിഷ ഐ.എസ്.എല്ലിന്റെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. വാലറ്റക്കാരായ പഞ്ചാബ് എഫ്.സിയെ അവര്‍ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. ഇരുപത്തൊന്നാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് ഗോളടിച്ചത്.
11 കളികളില്‍ ഒഡിഷയുടെ ആറാം ജയമാണ് ഇത്. ഗോവക്കും (9 കളിയില്‍ 23 പോയന്റ്) കേരളാ ബ്ലാസ്‌റ്റേഴ്‌സിനും (11 കളിയില്‍ 23) പിന്നിലാണ് ഒഡിഷ (11 കളിയില്‍ 21). മുംബൈ സിറ്റിക്കും ബഗാനും 19 പോയന്റ് വീതമാണ്. അജയ്യരായിരുന്ന ബഗാന്‍ കഴിഞ്ഞ രണ്ട് കളികള്‍ തോറ്റിരുന്നു. പഞ്ചാബ് 12 കളികളില്‍ ഒരെണ്ണമേ ജയിച്ചിരുന്നുള്ളൂ, പതിനൊന്നാമത്തെ കളിയില്‍ ചെന്നൈയനെയാണ് അവര്‍ തോല്‍പിച്ചത്.
അതിനിടെ, കാലിന് പരിക്കേറ്റ എഫ്.സി ഗോവയുടെ വിക്ടര്‍ റോഡ്രിഗസിന് ഈ സീസണില്‍ ഇനി കളിക്കാനാവില്ല. ഒമ്പത് കളികളില്‍ മൂന്ന് ഗോളടിച്ച വിക്ടര്‍ മൂന്ന് ഗോളിന് അവസരമൊരുക്കുകയും ചെയ്തിരുന്നു.
2023 December 26Kalikkalamtitle_en: Roy Krishna’s solitary goal seals three points