ചിക്കാഗോ: ചിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിലെ തിരുപ്പിറവി ആഘോഷങ്ങൾ ഏറ പുതുമകൾ കൊണ്ട് നിറച്ച് കുഞ്ഞുങ്ങൾ ഒരുക്കിയ “ജിംഗിൾ ബെൽ” രാവ് ഏരെ പ്രശംസകൾ ഏറ്റുവാങ്ങി.
കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേകം ഒരുക്കിയ തിരുപ്പിറവി തിരുകർമ്മങ്ങൾക്ക് ശേഷം എല്ലാവരെയും പങ്കെടുപ്പിച്ച് കൊണ്ട് പരുപാടികൾ സംഘടിപ്പിച്ചത്.
വിവിധ പ്രായത്തിലുള്ള കുട്ടികൾ അവിടെ വിശ്വാസ പരിശീലന അദ്ധ്യാപകരുടെ നേതൃത്വത്തിൽ പരുപാടികൾ സംഘടിപ്പിച്ചത്. യൂത്ത് മിനിസ്ട്രി യുവജനങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഫ്രൂഷൻ ചെണ്ടമേളം ഏവരെയും ഏറെ ഉത്സാഹഭരിതരാക്കി.
പുതിയ ഒരു ദൈവാലയ സംവിധാനത്തിനായി ഒരുങ്ങുന്ന അവസരത്തിൽ മേവുഡ് ദൈവാലയത്തിലെ അവസാനത്തെ ക്രിസ്തുമസ്സ് ആഘോഷം ഏറെ വികാര നിർഭരമായ മുഹൂർത്തമായി മാറി.