കൊല്‍ക്കത്ത – നിലവിലെ ഐ.എസ്.എല്‍ ചാമ്പ്യന്മാരെ അവരുടെ മടയില്‍ നേരിടാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ്. അവസാന രണ്ട് കളികളും ജയിച്ച ബ്ലാസ്റ്റേഴ്‌സ് മിന്നുന്ന ഫോമിലാണ് ബുധനാഴ്ച കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാനെ നേരിടുക. ആദ്യ ഏഴ് കളിയില്‍ ആറും ജയിക്കുകയും ഒരെണ്ണം സമനിലയാക്കുകയും ചെയ്ത ബഗാന്‍ തുടര്‍ച്ചയായ രണ്ട് തോല്‍വികളിലും സസ്‌പെന്‍ഷനുകളിലും തളര്‍ന്നിരിക്കുകയാണ്. 
മുംബൈ സിറ്റിക്കെതിരായ കളിയില്‍ ലീഡ് കളഞ്ഞുകുളിച്ച ശേഷം തോല്‍ക്കുകയും മൂന്നു പേര്‍ ചുവപ്പ് കാര്‍ഡ് കാണുകയും ചെയ്ത ബഗാന്‍ കഴിഞ്ഞ മത്സരത്തില്‍ എഫ്.സി ഗോവക്കു മുന്നില്‍ സ്വന്തം കോട്ടയില്‍ 1-4 ന് തകര്‍ന്നു. അതിന് മുമ്പ് എ.എഫ്.സി കപ്പില്‍ നിന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു. 
അതേസമയം ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയെ പരിക്കു കാരണം നഷ്ടപ്പെട്ട ആഘാതം മറികടന്ന ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ മുംബൈ സിറ്റിയെ 2-0 ന് തോല്‍പിച്ചാണ് കൊല്‍ക്കത്തയിലേക്ക് വിമാനം കയറിയത്. ബഗാനെതിരായ അവസാന ആറു കളിയില്‍ അഞ്ചും ബ്ലാസ്റ്റേഴ്‌സ് തോല്‍ക്കുകയായിരുന്നു. ഐ.എസ്.എല്ലില്‍ ഇതുവരെ ബഗാനെ തോല്‍പിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടില്ല. 
2023 December 26Kalikkalamtitle_en: MOHUN BAGAN AIM TO BETTER FORM AGAINST KERALA BLASTERS

By admin

Leave a Reply

Your email address will not be published. Required fields are marked *