തിരുവനന്തപുരം- ക്രിസ്മസിന് ബെവ്‌കോയിൽ റെക്കോഡ് മദ്യവിൽപന. മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്‌ലറ്റ് വഴി മലയാളി കുടിച്ചുതീർത്തത് 154.77 കോടി രൂപയുടെ മദ്യം. ക്രിസ്മസ് തലേന്ന് മാത്രം വിറ്റത് 70.73 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇത് 69.55 കോടി രൂപയായിരുന്നു. ഇത്തവണ ക്രിസ്മസ് തലേന്ന് മുന്നിൽ ചാലക്കുടിയാണ്. 63.85 ലക്ഷം രൂപയുടെ മദ്യമാണ് ചാലക്കുടിയിൽ വിറ്റത്. ചങ്ങനാശേരി ബെവ്‌കോ ഔട്ട്‌ലെറ്റാണ് രണ്ടാം സ്ഥാനത്തെത്തിയത്. 62.87 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. 62.31 കോടി രൂപയുടെ വിൽപനയുമയി ഇരിങ്ങാലക്കുട ഔട്ട്‌െറ്റ് മൂന്നാം സ്ഥാനത്തെത്തി.
ഈ വർഷം ഡിസംബർ 22 ന് 75.70 കോടി രൂപയുടെ മദ്യവിൽപനയാണുണ്ടായത്. കഴിഞ്ഞ വർഷം ഇത് 65.39 കോടി രൂപയായിരുന്നു. 23 ന് ഈ വർഷം 84.04 കോടി രൂപയുടെ വിൽപന നടന്നപ്പോൾ കഴിഞ്ഞ വർഷം 75.41 കോടി രൂപയുടെ മദ്യവിൽപനയാണ് നടന്നത്.
2023 December 26Keralatitle_en: Bevco hits record liquor sales for Christmas; 157 crore worth of liquor sold