മനാമ: ക്രിസ്തുമസ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബഹ്‌റൈനില്‍ നിന്നും പങ്കെടുത്ത് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും, വികെഎല്‍ ഹോള്‍ഡിംഗ്‌സ് അല്‍ നമാല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ വര്‍ഗീസ് കുര്യന്‍. പ്രധാനമന്ത്രിയുടെ വസതിയിലെ ക്രിസ്മസ് വിരുന്നിലാണ് ഡോ വര്‍ഗീസ് കുര്യന്‍ പങ്കെടുത്തത്.
സമൂഹത്തിന് ദിശാബോധം നല്‍കുന്നതിലും സേവനബോധം നല്‍കുന്നതിലും ക്രിസ്ത്യന്‍ സമൂഹത്തിന്റെ പങ്കിനെ പധാനമന്ത്രി പ്രശംസിച്ചു.ക്രിസ്ത്യന്‍ സമൂഹത്തിലെ നിരവധി ക്ഷണിക്കപ്പെട്ട അതിഥികള്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ സമൂഹം നടത്തുന്ന സ്ഥാപനങ്ങള്‍ രാജ്യത്തുടനീളം വലിയ സംഭാവനകള്‍ നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. യേശുക്രിസ്തുവിന്റെ ജീവിത സന്ദേശം അനുകമ്പയിലും സേവനത്തിലും കേന്ദ്രീകൃതമാണെന്നും എല്ലാവര്‍ക്കും നീതി ലഭിക്കുന്ന ഒരു സമൂഹത്തിന് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ മൂല്യങ്ങള്‍ തന്റെ ഗവണ്‍മെന്റിന്റെ വികസന യാത്രയില്‍ ഒരു വഴികാട്ടിയായി വര്‍ത്തിക്കുന്നു. ഹിന്ദു തത്ത്വചിന്തയുടെ ഉറവിടമായി കണക്കാക്കപ്പെടുന്ന ഉപനിഷത്തുകളും ബൈബിളിനെപ്പോലെ പരമമായ സത്യം തിരിച്ചറിയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *