കൊച്ചി: അയോധ്യയിലേക്കുള്ള തീർഥാടകർക്കായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കണക്ഷൻ വിമാനം ആരംഭിക്കുന്നു. ഡൽഹിയിൽനിന്ന് നേരിട്ടാണ് അയോധ്യയിലേക്ക് എയർഇന്ത്യ എക്സ്പ്രസ് സർവിസ്.
രാവിലെ 10ന് ഡൽഹിയിൽനിന്ന് പുറപ്പെടുന്ന വിമാനം 11.20ന് അയോധ്യയിലെത്തും.
അവിടെനിന്ന് 11.50ന് മടങ്ങുന്ന വിമാനം 12.55ന് ഡൽഹിയിൽ തിരിച്ചെത്തും. ആദ്യവിമാനം 30നാണ് അയോധ്യയിലേക്ക് പുറപ്പെടുക.