തിരുവനന്തപുരം – സംസ്ഥാന സര്‍ക്കാറുമായി ഏറ്റുമുട്ടല്‍ തുടരാന്‍ ഉറച്ച്  ഗവര്‍ണര്‍. സര്‍ക്കാറിനെ വെട്ടിലാക്കിക്കൊണ്ട് ആറ് സര്‍വ്വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടപടി തുടങ്ങി. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാന്‍ ആവശ്യപ്പെട്ട് ആറ് സര്‍വ്വകലാശാലകള്‍ക്ക് കൂടി ഗവര്‍ണ്ണര്‍ കത്തയച്ചിരിക്കുകയാണ്. കുസാറ്റ്, മലയാളം സര്‍വ്വകലാശാലകള്‍ക്ക് ഡിസംബര്‍ ആദ്യവാരം തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു. സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കാന്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടതിന് പിന്നാലെയാണ് ഗവര്‍ണ്ണറുടെ പുതിയ നീക്കം. നിലവില്‍ ആറ് സര്‍വ്വകലാശാലകളില്‍ വി് സിമാര്‍ക്ക് താല്‍ക്കാലിക ചുമതലയാണുള്ളത്. 
സര്‍വ്വകലാശാലയില്‍ സ്ഥിരം വി.സി.യെ നിയമിക്കാന്‍ ചാന്‍സലര്‍ മൂന്നംഗ സെര്‍ച്ച് കമ്മിറ്റി രൂപവ്തകരിക്കണമെന്നാണ് വ്യവസ്ഥ. ഇതില്‍ യു.ജി.സി. യുടെയും ചാന്‍സലറുടെയും പ്രതിനിധിയെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണക്ക് തന്നെ  തീരുമാനിക്കാം. സര്‍വ്വകലാശാലയുടെതാണ് മൂന്നാമത്തെ പ്രതിനിധി. സ്ഥിരം വിസിമാരെ നിയമിക്കുന്ന കാര്യത്തില്‍ ഗവര്‍ണ്ണര്‍ക്ക് മേല്‍ക്കൈ കിട്ടുമെന്നര്‍ത്ഥം. ഇത് സര്‍ക്കാറിന് തിരിച്ചടിയാകും.
 
2023 December 25Keralakerala governorTaken stepsPermanent VCsEight university ഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: Governor has taken steps to appoint permanent VCs in eight universities

By admin

Leave a Reply

Your email address will not be published. Required fields are marked *