വർക്കല: ശിവഗിരി തീർഥാടന മഹാമഹം 30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 30, 31, ജനുവരി ഒന്ന് തീയതികളിലാണ് തീർഥാടനം.
26ന് രാവിലെ 11ന് സർവമത സമ്മേളന ശതാബ്ദിയാഘോഷം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ 10ന് കുമാരനാശാൻ ദേഹവിയോഗ ശതാബ്ദിയാചരണം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ 9.30ന് “മാറുന്ന വിദ്യാഭ്യാസം ഒരു വിചിന്തനം’ വിഷയത്തിലെ സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
30ന് വൈകിട്ട് 5ന് “ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം’ വിഷയത്തിലെ സമ്മേളനം കർണാടക മന്ത്രി മധു ബംഗാരപ്പ ഉദ്ഘാടനം ചെയ്യും. 31ന് രാവിലെ 10ന് തീർഥാടന മഹാസമ്മേളനം കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യും. പകൽ 2ന് കൃഷി, കൈത്തൊഴിൽ, വ്യവസായം, ടൂറിസം സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 5ന് “ഗുരുചര്യ-തമിഴ്, കർണാടക ദേശങ്ങളിൽ’ സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ജനുവരി ഒന്നിന് രാവിലെ 10ന് “സംഘടിത പ്രസ്ഥാനങ്ങൾ – നേട്ടങ്ങളും കോട്ടങ്ങളും’ വിഷയത്തിലുള്ള സംഘടനാ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 5ന് സമാപന സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യ്യും,