എളങ്കുന്നപ്പുഴ: വൈപ്പിന്‍ വളപ്പ് ബീച്ചില്‍ വച്ച് പത്തൊമ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ട്വിസ്റ്റ്. പരാതി യുവതി സ്വയം യുവതിയെ ബീച്ചില്‍ കൊണ്ടുവന്നിറക്കിയ ഓട്ടോറിക്ഷാ ഡ്രൈവറെ പ്രതിയാക്കിയായിരുന്നു യുവതിയുടെ മൊഴി. ഞാറയ്ക്കല്‍ പോലീസ് ഡ്രൈവറെ വിശദമായി ചോദ്യം ചെയ്തതോടെയാണു യുവതി പറഞ്ഞത് വ്യാജമാണെന്ന് ബോധ്യമായത്.
ഓട്ടോയില്‍ ബീച്ചില്‍ എത്തിച്ചു ചാര്‍ജ് വാങ്ങി ഉടന്‍ തിരിച്ചുപോകുന്നതു കണ്ട ദൃക്സാക്ഷിയാണു ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കു രക്ഷകനായത്. കലൂരിലെ മസാജ് പാര്‍ലറില്‍ ജോലി ചെയ്യുന്ന ബംഗാളി യുവതി മലയാളിയായ ഒരു യുവാവിന്റെ കൂടെയാണു താമസം. സംഭവ ദിവസം ഈ യുവാവുമായി വഴക്കടിച്ചശേഷം ഓട്ടോറിക്ഷയില്‍ കയറി ബീച്ചിലേക്ക് എത്തുകയായിരുന്നു. യുവാവു പിന്നാലെ ചെല്ലാതായപ്പോള്‍ യുവാവു ബീച്ചിലെത്തുമെന്ന് കരുതി ചിലര്‍ ബീച്ചില്‍ തന്നെ പീഡിപ്പിക്കുന്നെന്നു യുവാവിനെ ഫോണില്‍ വിളിച്ചു പറയുകയായിരുന്നു.
എന്നാല്‍, യുവാവ് ഇത് പോലീസില്‍ അറിയിക്കുകയായിരുന്നു. രാത്രി മുഴുവന്‍ വളപ്പ് ബീച്ചില്‍ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്തിയിരുന്നില്ല. പോലീസ് നടത്തിയ തുടരന്വേഷണത്തിലാണ് സത്യം പുറത്തായത്.