ആലപ്പുഴ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റു ചെയ്തു. പൊന്നാട് നടുവത്തേഴത്ത് നജീബാ(50)ണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
നജീബിന്റെ വീട്ടില്‍ വസ്ത്രം തയ്ക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. നജീബിന്റെ ഭാര്യയെ അന്വേഷിച്ചെത്തിയ കുട്ടിയോട് ഭാര്യ അകത്തുണ്ടെന്നും കയറി ഇരിക്കാനും നജീബ് ആവശ്യപ്പെട്ടു.
എന്നാല്‍, വീടിനുള്ളില്‍ കയറാതെ പുറത്തുനിന്ന കുട്ടിയുടെ കൈയില്‍ നജീബ് കടന്നുപിടിക്കുകയായിരുന്നു. ഭയന്ന് നിലവിളിച്ച കുട്ടിയുടെ കരച്ചില്‍കേട്ട് തൊട്ടടുത്തുള്ള വീട്ടില്‍നിന്ന് ബന്ധുക്കള്‍ ഓടിയെത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.