മുംബൈ: പ്രശസ്തമായ ലിയോപോള്‍ഡ് കഫേയില്‍ നിന്നും സ്വിഗി വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ യുവാവിന് കിട്ടിയത് ഗുളിക. ഫോട്ടോഗ്രാഫറായ ഉജ്ജ്വല്‍ പുരിക്കാണ് കൊളാബയിലെ കഫേയില്‍ നിന്ന് ഒര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ ഗുളിക കിട്ടിയത്.
ഒയ്സ്റ്റര്‍ സോസിലെ ചിക്കനിലാണ് ഗുളിക കണ്ടത്. ‘എന്റെ മുംബൈ ക്രിസ്മസ് സര്‍പ്രൈസ്. ലിയോപോള്‍ഡ് കൊളാബയില്‍ നിന്ന് സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം. ഭക്ഷണത്തില്‍ നിന്നും പകുതി വേവിച്ച മരുന്ന് കിട്ടി’ എന്നു പറഞ്ഞ് ഭക്ഷണത്തിന്റെ ചിത്രങ്ങളും വീഡിയോയും ഉജ്ജ്വല്‍ എക്‌സില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഞങ്ങള്‍ റെസ്റ്റോറന്റുകളില്‍ നിന്നും മികച്ചത് പ്രതീക്ഷിക്കുന്നു. ഉജ്ജ്വല്‍ ഞങ്ങള്‍ക്കൊരു നിമിഷം തരൂ. ഞങ്ങളിത് പരിശോധിച്ചു കൊണ്ടിരിക്കുകയാണ് എന്ന് സ്വിഗി യുവാവിന്റെ പോസ്റ്റിന് മറുപടി നല്‍കിയിട്ടുണ്ട്.