ആലപ്പുഴ: വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍. ചെന്നിത്തല ചെറുകോല്‍ പ്ലാന്തറ വീട്ടില്‍ ഷിബു(53)വിനെയാണ് അറസ്റ്റ് ചെയ്തത്. പ്ലാന്തറ വീട്ടില്‍ കുഞ്ഞമ്മയ്ക്കാ(78)ണ് മര്‍ദനത്തില്‍ പരിക്കേറ്റത്.
മദ്യപിച്ച് വീട്ടിലെത്തിയ സൈമണ്‍ മാതാവ് മൂത്ത മകന്റെ വീട്ടിലേക്ക് പോകാത്തതില്‍ പ്രകോപിതനായാണ് ആക്രമണം. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സ്റ്റീല്‍ പാത്രം ഉപയോഗിച്ച് തലയ്ക്കും മുഖത്തും ക്രൂരമായി അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ കുഞ്ഞമ്മ ാവേലിക്കര ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.