തിരുവനന്തപുരം – നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധക്കാരെ ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ പരോക്ഷമായി വിമര്‍ശിച്ച് ലത്തീന്‍ കത്തോലിക്ക അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ നടത്തിയ പാതിര കുര്‍ബാനയില്‍ ക്രിസ്മസ് സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനം നല്‍കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ജാതിയുടേയും സമുദായത്തിന്റെയും പേരില്‍ മാറ്റി നിര്‍ത്തുന്ന പ്രവണത രാജ്യത്ത് കൂടുന്നുവെന്നും ബിഷപ്പ് പറഞ്ഞു. സത്യം വളച്ചൊടിക്കപ്പെടുന്നു, നീതി നിഷേധിക്കപ്പെടുന്നു, വിവേചനങ്ങള്‍ കൂടി വരുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. നാട്ടിലെ വികസന പദ്ധതികളുടെ ഭാഗമായി നമ്മുടെ ജനത അനുഭവിക്കുന്ന ക്ലേശം ഓര്‍മിക്കപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
2023 December 25KeralaLatin bishopCritizieChief Minister. ഓണ്‍ലൈന്‍ ഡെസ്‌ക്title_en: Archbishop criticizes CM, gives new interpretation to rescue operation