റായ്പൂര്‍: ഭാര്യയെ ബലപ്രയോഗത്തിലൂടെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനിരയാക്കി എന്ന കേസില്‍ ഭര്‍ത്താവിന് ഒമ്പത് വര്‍ഷം കഠിനതടവ്. സ്ത്രീധനത്തിന്റെ പേരിലും യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ. കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിച്ച് പ്രതി കടുത്ത ശിക്ഷക്ക് അര്‍ഹനാണെന്ന് കോടതി നിരീക്ഷിച്ചു.
അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഛത്തീസ്ഗഢിലാണ് സംഭവം. 2007ലാണ് പരാതിക്കാരിയുടെയും പ്രമുഖ ബിസിനസുകാരന്റെയും വിവാഹം നടന്നത്. അന്നുമുതല്‍ മാനസികവും ശാരീരികവുമായും ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുകയാണ്.
ബലപ്രയോഗത്തിലൂടെ പലതവണ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനിരയാക്കി. സ്ത്രീധനത്തിന്റെ പേരിലും ഉപദ്രവിച്ചെന്നുമാണ് ഭാര്യയുടെ പരാതി. 2016ല്‍ ഭര്‍തൃവീട് ഉപേക്ഷിച്ച ഇവര്‍ സ്വന്തം വീട്ടില്‍ താമസം തുടങ്ങി. തുടര്‍ന്ന് ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.