തിരുവനന്തപുരം – നവകേരള സദസ്സുമായി ബന്ധപ്പെട്ട് ക്രമസമാധാനം ഉറപ്പുവരുത്തിയ പോലീസുകാര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കാന്‍ തീരുമാനം. സ്തുത്യര്‍ഹ സേവനം നടത്തിയവര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കാനാണ് എസ് പിമാര്‍ക്കും ഡി ഐ ജിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. പോലീസ് നടത്തിയത് മികച്ച പ്രകടനമെന്ന് എ ഡി ജി പി അഭിപ്രായപ്പെട്ടു. അതേസമയം ഈ തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കും. നവകേരള സദസ്സിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ഉയര്‍ത്തിയത് പലയിടത്തും പോലീസും പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റമുട്ടലില്‍ കലാശിക്കുകയും ഏകപക്ഷീയമായി പോലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ആക്രമണം നടത്തിയെന്ന ആരോപണം ഉയരുകയും ചെയ്തിരുന്നു.
2023 December 25KeralaGood service entrypolice menEnsured law and orderNavakerala Sadas ഓണ്‍ലൈന്‍ ഡെസ്‌ക്title_en: Good service entry for the policemen who ensured law and order in connection with the Navakerala Sadas