തമിഴ്‌നാട്ടില്‍ കൈക്കൂലി കേസില്‍ ഇഡി ഓഫീസര്‍ അങ്കിത് തിവാരിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍  ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ (ഡിവിഎസി) ഉദ്യോഗസ്ഥരെ ചുമതലകളില്‍ നിന്ന് തടഞ്ഞതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ മധുരൈ പോലീസ് കേസെടുത്തു. ഡിവിഎസി ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് സര്‍ക്കാര്‍ ജീവനക്കാരനോട് 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും കൈക്കൂലി വാങ്ങുകയും ചെയ്തതിന് തിവാരിയെ ഡിവിഎസി അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബര്‍ ഒന്നിന് സര്‍ക്കാര്‍ ജീവനക്കാരനോട് 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും കൈക്കൂലി വാങ്ങുകയും ചെയ്തതിന് തിവാരിയെ ഡിവിഎസി അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)  ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സംസ്ഥാന വിജിലന്‍സും അഴിമതി വിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. അങ്കിത തിവാരി എന്ന ഇഡി ഉദ്യോഗസ്ഥനാണ് പിടിയിലായത്. ഇയാളെ ഡിസംബര്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അങ്കിത് തിവാരിയുടെ അറസ്റ്റിനെ തുടര്‍ന്ന് ഇഡിയുടെ മധുരയിലെ ഓഫീസില്‍ ദിണ്ടിഗല്‍ ജില്ലാ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ (ഡിവിഎസി) പരിശോധന നടത്തി. 
മധുരയില്‍ നിന്നും ചെന്നൈയില്‍ നിന്നുമുള്ള കൂടുതല്‍ ഉദ്യോഗസ്ഥര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചിരുന്നു. അങ്കിത് തിവാരി നിരവധി പേരെ ബ്ലാക്ക് മെയില്‍ ചെയ്യുകയും അവരില്‍ നിന്ന് കോടികള്‍ കൈക്കൂലി വാങ്ങുകയും ചെയ്തിരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മറ്റ് ഇഡി ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം കൈക്കൂലി വിതരണം ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാളില്‍ നിന്ന് ചില രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
ഒക്ടോബര്‍ 29ന്, ഡിവിഎസി കേസുമായി ബന്ധപ്പെട്ട് ഡിണ്ടിഗലില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ ജീവനക്കാരനുമായി അങ്കിത് തിവാരി ബന്ധപ്പെട്ടിരുന്നു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ഇഡിയോട് ആവശ്യപ്പെട്ടതായാണ് അദ്ദേഹം ജീവനക്കാരനോട് പറഞ്ഞത്. കൂടുതല്‍ അന്വേഷണത്തിനായി ഒക്ടോബര്‍ 30ന് മധുരയിലെ ഇഡി ഓഫീസില്‍ ഹാജരാകാനും അങ്കിത് തിവാരി ജീവനക്കാരനോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥന്‍ ഓഫീസില്‍ എത്തിയ ദിവസം, അന്വേഷണം അവസാനിപ്പിക്കുന്നതിനായി ഇഡി ഉദ്യോഗസ്ഥന്‍ തന്നോട് മൂന്ന് കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *