ഏറെ ആരാധകരുള്ള നടിയാണ് സമീറ റെഡ്ഡി. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ സജീവമായിരുന്ന താരം വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം പലപ്പോഴും താരത്തിന്റെ നിലപാടുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും സമീറ റെഡ്ഡി തുറന്നു പറഞ്ഞിട്ടുണ്ട്. ബോളിവുഡ് നടനില്‍ നിന്നും മോശം പെരുമാറ്റമുണ്ടായതും തന്നോട് പറയാതെ കിസ്സിംഗ് സീന്‍ വച്ചതിനെ കുറിച്ചും സമീറ പറഞ്ഞിരുന്നു.
ഒരു ബോളിവുഡ് നടന്‍ തന്നെ കുറിച്ച് പറഞ്ഞത് നീ ഒട്ടും അപ്രോച്ചബിള്‍ അല്ലെന്നും ബോറിംഗ് ആണെന്നുമായിരുന്നു. നീ ഒട്ടും ഫണ്‍ അല്ലെന്നും ഇനി നിനക്കൊപ്പം അഭിനയിക്കുമോ എന്ന് അറിയുക പോലുമില്ലെന്ന് പറഞ്ഞു. അതിന് ശേഷം അയാള്‍ക്കൊപ്പം താനൊരു സിനിമയിലും അഭിനയിച്ചിട്ടില്ല എന്നാണ് സമീറ പറഞ്ഞത്. ഒരു സിനിമയില്‍ തന്നെ അറിയിക്കാതെ തന്നെ കിസ്സിംഗ് സീന്‍ വച്ചതായും സമീറ പറയുന്നുണ്ട്.
ഒരു സിനിമ ചെയ്തു കൊണ്ടിരിക്കവെ പെട്ടെന്ന് കിസ്സിംഗ് സീന്‍ ഉണ്ടെന്ന് പറഞ്ഞു. അത് തീരുമാനിക്കുമ്പോള്‍ താന്‍ അവിടെ ഇല്ലായിരുന്നു, അതുകൊണ്ട് തയ്യാറല്ല എന്ന് പറഞ്ഞു. എന്നാല്‍ നിങ്ങള്‍ മുസാഫിറില്‍ ചെയ്തിട്ടുണ്ടല്ലോ എന്നായിരുന്നു അവരുടെ മറുപടി. ആയിരിക്കാം എന്നു കരുതി താന്‍ അത് തുടര്‍ന്നും ചെയ്യണമെന്നില്ലെന്ന് പറഞ്ഞു. സൂക്ഷിച്ച് വേണം പെരുമാറാനെന്നും നിന്നെ മാറ്റാന്‍ സാധിക്കുമെന്നും സംവിധായകന്‍ പറഞ്ഞതായാണ് സമീറ പറയുന്നത്.
‘ഇതൊരു തരം പാമ്പും കോണിയും കളിയാണ്. എങ്ങനെയാണ് പാമ്പുകളെ മറി കടന്ന് മുന്നോട്ട് പോകേണ്ടത് എന്ന് അറിഞ്ഞിരിക്കണം. ഞാന്‍ ഷൂട്ടിന് ശേഷം നടന്മാരുടെ കൂടെ കറങ്ങുകയോ പാര്‍ട്ടിയ്ക്ക് പോവുകയോ ചെയ്യില്ല. ഞാന്‍ വീട്ടില്‍ പോയിരുന്ന് ടിവി കാണും. ഞാന്‍ സോഷ്യലൈസ് ചെയ്യാന്‍ പോകാറില്ല. അത് ധാരാളം അവസരങ്ങള്‍ നേടാനുള്ള വഴിയാണെന്ന് അറിയാം. പക്ഷെ കുഴപ്പമില്ല. അതാണ് ഈ ബിസിനസിന്റെ രീതി’ സമീറ പറഞ്ഞു.