തൃശൂര്‍: അയ്യന്തോളില്‍ പതിനേഴുവയസുകാരന് കുളത്തില്‍ മുങ്ങി മരിച്ചു. കാനാട്ടുക്കര ശാന്തിനഗറില്‍ താമസിക്കുന്ന വല്ലച്ചിറ വീട്ടില്‍ സുരേന്ദ്രന്റെ മകന് സിദ്ധാര്‍ത്ഥാ(17)ണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് അയ്യന്തോള്‍ തൃക്കുമാരക്കുടം ക്ഷേത്ര കുളത്തിലാണ് അപകടം. പടിക്കെട്ടില്‍ നിന്നും സിദ്ധാര്‍ത്ഥ് തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ സുഹൃത്തുക്കള്‍ കുളത്തിലേക്ക് ചാടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ചെളിയും പുല്ലും നിറഞ്ഞ കുളമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമായിരുന്നു. തുടര്‍ന്ന് തൃശൂരില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തി രാവിലെ എട്ടരയ്ക്കാണ് മൃതദേഹം പുറത്തെടുത്തത്.