പത്തനംതിട്ട: പെര്‍മിറ്റ് ലംഘനം ആരോപിച്ച് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിന്‍ ബസ് വിട്ടുകൊടുത്തു.
നിയമ ലംഘനത്തിനു ചുമത്തിയ പിഴയായ 82,000 രൂപ അടച്ചതിന് പിന്നാലെ ഉടമ ബേബി ഗിരീഷിന് ബസ് വിട്ടു കൊടുക്കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു.
നിയമപ്രകാരം സര്‍വീസ് നടത്താമെന്നും അല്ലായെങ്കില്‍ നടപടി ഉണ്ടാവുമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മറ്റന്നാള്‍ കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുമെന്ന് ഗിരീഷ് പറഞ്ഞു.