വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണക്രമം ചർമ്മത്തെ തിളക്കമുള്ളതാക്കുക മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും ഫലപ്രദമാണ്. കൂടാതെ, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചർമ്മത്തെയും കണ്ണിനെയും ആരോഗ്യകരമാക്കുകയും ചെയ്യുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണിത്. കൂടാതെ, വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ ധമനികളിൽ കട്ടപിടിക്കുന്നത് തടയുന്നു.
സൂര്യകാന്തി വിത്തുകളിൽ വിറ്റാമിൻ ഇ മാത്രമല്ല നാരുകൾ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങളെല്ലാം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചീരയും മറ്റ് ഇലക്കറികളും ചർമ്മത്തിന്റെ രൂപം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിവിധ പോഷകങ്ങൾ നിറഞ്ഞതാണ്. ചീര ചർമ്മത്തിലെ കറുത്ത പാടുകൾ കുറയ്ക്കുന്നതിനും ചർമ്മം തിളക്കമുള്ളതാക്കുന്നതിനും സഹായിക്കുന്നു.
ബ്രോക്കോളി വിറ്റാമിൻ ഇ മാത്രമല്ല ശരീരത്തിന് പ്രോട്ടീനും നൽകുന്നു. ബ്രോക്കോളി പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്തുകയും ചെയ്യുന്നു. ആവശ്യമായ അളവിൽ വിറ്റാമിൻ ഇയും മറ്റ് പോഷകങ്ങളും ബദാമിൽ അടങ്ങിയിരിക്കുന്നു. ബദാം കുതിർത്ത് കഴിക്കുന്നത് ചർമ്മത്തെ തിളക്കമുള്ളതും ആരോഗ്യകരവുമാക്കാൻ സഹായിക്കും.
വിറ്റാമിൻ ഇ യുടെ മികച്ച ഉറവിടമാണ് നിലക്കടല. അത് കൊണ്ട് തന്നെ നിലക്കടല കൊളസ്ട്രോൾ അളവ് കുറയ്ക്കുകയും ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്തി ജലാംശം നിലനിർത്തുകയും ചെയ്യുന്നു. അവയുടെ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.