ആലുവ-നിവിന്‍ പോളി നായകനായി നവാഗതനായ സുധീര്‍ മുഖ്യശ്രീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായ്പല്ലവി നായിക. ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും. ചിത്രത്തിലെ താര നിര്‍ണയം പുരോഗമിക്കുന്നു. പ്രേമം സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയ താരജോഡികളായി മാറിയവരാണ് നിവിനും സായ്പല്ലവിയും. പ്രേമത്തിനുശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്നു എന്നതാണ് പ്രത്യേകത. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന താരം സിനിമയില്‍ ഇരുവരെയും ഒരുമിക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. നിവിന്‍ നായകനാവുന്ന താരത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതുമാണ്. നിവിന്‍ – സായ് പല്ലവി ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ത്തിയാക്കിയ നിവിന്‍, വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വര്‍ഷങ്ങള്‍ക്കുശേഷം എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ ഉള്‍പ്പെടെ നീണ്ട താരനിരയുണ്ട്. ഡിജോ ജോസ് ആന്റണി ചിത്രമാണ് നിവിന്റെ അടുത്ത മലയാളം റിലീസ്. ജനഗണമനയ്ക്കുശേഷം ഡിജോ ജോസ് ആന്റണിയും തിരക്കഥാകൃത്ത് ഷാരീസ് മുഹമ്മദും ഒരുമിക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനാണ് മറ്റൊരു പ്രധാന താരം. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം.
2023 December 23EntertainmentpremamsAI PALLAVINivin paulypairഓണ്‍ലൈന്‍ ഡെസ്‌ക് title_en: Actress Sai Pallavi to pair with Nivin Pauly again