മുംബൈ: രോഹിത്ത് ശർമയുടെ പകരക്കാരനായി മുംബൈ ഇന്ത്യൻസിലെത്തിയ ഹർദിക്ക് പാണ്ഡ്യക്ക് പരിക്ക്. കാൽവണ്ണക്കേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഇതോടെ മുംബൈ ക്യാപ്റ്റനായുളള ആദ്യ സീസണ് താരത്തിന് നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ.
ഗുജറാത്ത് ടൈറ്റൻസിൽ നിന്നാണ് മുംബൈ ഇന്ത്യൻസ് ഹർദിക്കിനെ ടീമിലെത്തിക്കുന്നത്. ഐപിഎൽ സീസണ് താരത്തിന് നഷ്ടമാകാനാണ് സാധ്യത. ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി അഫ്ഗാനിസ്ഥാനെതിരെയുള്ള ട്വന്റി-20 പരന്പരയും താരത്തിന് നഷ്ടമാകും.
പുനെയിൽ ബംഗ്ലാദേശിനെതിരെയുളള ലോകകപ്പ് മത്സരത്തിൽ കാലിനേറ്റ പരിക്ക് കാരണം താരം ടീമിൽ നിന്ന് പുറത്തായിരുന്നു. നേരത്തെ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കക്കെതിരേയുള്ള പരന്പരകളിൽ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു.