ചാരുംമൂട്: മാവേലിക്കര നിയോജകമണ്ഡലം നേതൃത്വ യോഗം കെ എം ബഷീർ സ്നേഹ മധുരം പകർന്ന് ഉൽഘാടനം ചെയ്തു.
മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യൻ സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഇഴയടുപ്പം ഉള്ളവരായി തീരണം.മധുരിക്കുന്ന ചിന്തകള് കൊണ്ട് സമ്പൂർണം ആകണം എന്ന് അദ്ദേഹം പറഞ്ഞു.
കെപിസിസി വിചാർ വിഭാഗ് മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് റെജി വി ഗ്രീൻലാൻഡ് അദ്ധ്യക്ഷത വഹിച്ചു.
ഡോ: അബ്ദുൾ റസാഖ്,ജനാർദ്ദനൻ നായർ, ഷഹിൻ ഹസ്സൻ തുടങ്ങിയവർ പ്രസംഗിച്ചു.