കേരള ബോക്സ് ഓഫീസിലെ പല കളക്ഷൻ റെക്കോര്‍ഡുകളിലും ഒന്നാം പേരുകാരൻ മോഹൻലാലാണ്. മലയാളത്തില്‍ നിന്നുള്ള ഒരു സിനിമയുടെ കളക്ഷനില്‍ റിലീസ് റെക്കോര്‍ഡില്‍ നിലവില്‍ ഒന്നാമൻ മോഹൻലാലാണ്. മോഹൻലാല്‍ നായകനായി വൻ ഹൈപ്പോടെ എത്തിയ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ആഗോള ഓപ്പണിംഗ് കളക്ഷനില്‍ മലയാളത്തില്‍ നിന്ന് ഒന്നാമത്.
പിന്നീട് പരാജയമാകുകയും വിമര്‍ശനങ്ങളുണ്ടാകുകയും ചെയ്‍ത ചിത്രമാണ് മരക്കാര്‍ എന്നതും കണക്കിലെടുക്കണം. മരക്കാര്‍ റിലീസിന് ആഗോളതലത്തില്‍ 20.40 കോടി രൂപയാണ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള കുറുപ്പ് 19.20 കോടി രൂപ നേടിയപ്പോള്‍ മോഹൻലാല്‍ നായകനായ ഒടിയൻ 18.10 കോടി രൂപയുമായി മൂന്നാമതും 15.50 കോടി രൂപയുമായി കിംഗ് ഓഫ് കൊത്ത ഓപ്പണിംഗ് കളക്ഷനില്‍ നാലാം സ്ഥാനത്തുമുണ്ട്.
തൊട്ടുപിന്നില്‍ മോഹൻലാലിന്റെ ലൂസിഫറാണ്. ലൂസിഫറിന് റിലീസിന് നേടാനായത് 14.80 കോടി രൂപയാണ്.  മമ്മൂട്ടിയുടെ ഭീഷ്‍മപര്‍വം റിലീസിന് 1.20 കോടി രൂപയുമായി ആറാം സ്ഥാനത്തുണ്ട്. മമ്മൂട്ടി നായകനായ സിബിഐ 5 ദ ബ്രയിൻ റിലീസിന് ആഗോളതലത്തില്‍ ആകെ 10.90 കോടി നേടി ഏഴാമതും നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി 9.20 കോടിയുമായി എട്ടാമതുമുണ്ട്.
ഒമ്പതാമത് മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ മാമാങ്കം റിലീസിന് 8.80 കോടി രൂപയാണ് ആകെ നേടിയത്. പത്താമത് മമ്മൂട്ടിയുടെ മധുരരാജയാണ്. മധുരരാജ ആഗോളതലത്തില്‍ റിലീസിന് 8.75 കോടി രൂപയാണ് നേടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *