മലയാളിയെ പറ്റിക്കാനാണ് ലോകത്ത് ഏറ്റവും എളുപ്പം എന്ന് കേരളത്തിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാർ അവരവരുടെ പാർട്ടി ക്‌ളാസ്സുകളിൽ ചർച്ച ചെയ്യുമ്പോള്‍ നാം അഹങ്കരിക്കുന്നു, അങ്ങനെയൊന്നും നമ്മളെ ആർക്കും പറ്റിക്കുവാൻ ആകില്ല എന്ന്.
ഇത്രയധികം മുഖം മൂടി അണിഞ്ഞുകൊണ്ട് ജീവിക്കുന്ന ഒരു വിഭാഗത്തെ ആഫ്രിക്കയിലെ നൈജറിലോ നൈജീരിയയിലോ പോലും കാണാൻ സാധിക്കില്ല എന്ന് നിസംശയം പറയാം.
ഭാരത് ജോഡോ യാത്രയിൽ അനുഭവിച്ചറിഞ്ഞ ജനപ്രീതിയും കുഞ്ഞൂഞ്ഞിന്റെ വിലാപയാത്രയിൽ പുലർച്ചെ മൂന്നു മണിക്ക് കാണപ്പെട്ട ദൈവമക്കളും പിണറായി വിജയൻ എന്ന ആ മനുഷ്യ സ്നേഹിയുടെ ഉറക്കം കെടുത്തിയതുകൊണ്ടാകാം അദ്ദേഹവും മരണാന്തര യാത്രയേക്കാൾ മനോഹരമായ ഒരു യാത്രയെ ദിവാസ്വപ്നം കണ്ടുകാണും.
എന്നാല്‍ ഇത്രയും വഷളായ ഒരു കലാപരിപാടി കേരളചരിത്രത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല എന്ന് കണ്ണൂരിലെ ജയരാജന്മാർക്ക് വരെ നന്നായറിയാം .
കാസർഗോട്ടെ കാഞ്ഞങ്ങാട്ട് ആളില്ലാത്ത വേദിയെ അഭിമുഖീകരിക്കേണ്ടി വന്ന സദസ്സിനെ ഉഷാറാക്കിയത് യുഡിഎഫിന്റെ സോഷ്യൽ മീഡിയ പോരാളികളാണ്. അവർ കളിയാക്കി.. കളിയാക്കി സിപിഎമ്മിനെ ഉണർത്തിയപ്പോൾ അഞ്ഞൂറും ആയിരവും ഒഴുക്കിക്കൊണ്ട് സദസ്സുകളെ തിങ്ങി നിറപ്പിക്കാൻ സഖാക്കൾക്കായി.
മറ്റാരെയും വിശ്വാസമില്ലാതെയായപ്പോൾ അതിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം മരുമകനിൽ നിക്ഷിപ്തമാക്കി. പിന്നീട് കണ്ണൂരും പാലക്കാട്ടും കോഴിക്കോട്ടും തിക്കി നിറച്ച സദസ്സുകൾ കാണുവാൻ പിണറായിക്ക് യോഗമുണ്ടായി.
കമ്മ്യുണിസ്റ്റ് പാർട്ടി ഗ്രാമങ്ങളിൽ ഉൾപ്പെട്ട കല്ല്യാശ്ശേരിയിൽ യൂത്ത് കോൺഗ്രസ്സുകാർ കരിങ്കൊടി കാണിച്ചുകൊണ്ട് സധൈര്യം റോഡിലേക്ക് ഇറങ്ങിയപ്പോൾ ഹെൽമെറ്റ് കൊണ്ടും ചെടിച്ചട്ടി കൊണ്ടും തലക്കടിച്ച് രാജ്യ സുരക്ഷ അല്ലെങ്കിൽ ജീവരക്ഷ മാർഗ്ഗങ്ങൾ സ്വീകരിച്ച ഡിഫി കുഞ്ഞുങ്ങളുടെ വീര്യം കുറഞ്ഞുകൊണ്ടിരുന്നു.
പക്ഷെ ഓരോരോ മണ്ഡലങ്ങളിലും ഒളിച്ചും പാത്തും നിന്നുകൊണ്ട് കരിങ്കൊടി കാണിക്കുവാൻ യുഡിഎഫിന്റെ യുവജന വിഭാഗങ്ങൾക്ക് ആയെങ്കിൽ അതിൽ ഏറ്റവും വലിയ പരാജയം ബ്രണ്ണൻ കോളേജിൽ ഊരിപ്പിടിച്ച വാളിനിടയിലൂടെയും തോക്കു ചൂണ്ടിയ ആളെ നോട്ടം കൊണ്ട് പേടിപ്പിച്ചും നടന്നുനീങ്ങിയ മഹാരാജാവിന് തന്നെയാണ്.
ഇപ്പറഞ്ഞ കപ്പിത്താന് അല്ലെങ്കിൽ ക്യാപ്റ്റന് നന്നായറിയാം, രണ്ടാമത് ഭരണം കിട്ടിയത് അത്യവശ്യം നല്ലതുപോലെ വർഗീയ കളികൾ കളിച്ചിട്ടും ഈഴവ ഐക്യം വെള്ളാപ്പള്ളിയെക്കൊണ്ട് സാധ്യമാക്കിയിട്ടും പിന്നെ പരിപ്പും പഞ്ചസാരയും കിറ്റിലിട്ടു നൽകിയിട്ടും അന്നത്തെ പ്രതിപക്ഷത്തിന്റെ പിടിപ്പുകേടുകൊണ്ടും മാത്രമാണെന്ന്.
എന്നിട്ടും ഈ ക്ണാപ്റ്റൻ ഈ വക അഹങ്കാരവുമായി നാട്ടിലിറങ്ങിയാൽ ജനം ഷൂവല്ല ചാണകം വരെ എറിയുന്നതിൽ അത്ഭുതമില്ല.
കേരളത്തിലെ 140 മണ്ഡലങ്ങളിലും ഓരോരോ തരത്തിൽ പ്രതിഷേധം ഇരമ്പിയിട്ടും തള്ളിമറിക്കുന്നതിൽ യാതൊരു ദാക്ഷണ്യവും കാണിക്കാതെ ഈ പോക്കുപോയാൽ രണ്ടാം തവണ അധികാരത്തിൽ വന്ന മുഖ്യൻ എന്നുള്ളത് ഇന്ത്യയിൽ കമ്മ്യുണിസ്റ്റിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ അണിയടിച്ചവൻ എന്നും കേൾക്കേണ്ടിവരും.
ശരിക്കും പറഞ്ഞാൽ യുഡിഎഫ് പ്രത്യേകിച്ച് കോൺഗ്രസുകാർ ആണ് ആ സദസ്സിനെ ജനങ്ങളിൽ എത്തിച്ചത്, അല്ലെങ്കിൽ ഒരു കേരളീയം പോലെയോ മാനവീയം പോലെയോ നാലാളുകൾ അറിയപ്പെടാതെ പോകേണ്ടിയിരുന്ന ഈ ബസ്സ് യാത്രയെ ആളില്ല ആളില്ല എന്ന് കളിയാക്കി കൊണ്ട് പ്രകോപിച്ചപ്പോൾ പൊട്ടന്മാരായ ഇടത് അണികളിൽ ആവേശം പടർന്നു.
ഒപ്പം പണവും ഇറക്കികളിച്ചു. അതുപോലെ തന്നെ യൂത്തന്മാരുടെ സമരം ചീറ്റിപ്പോയി, അവർക്ക് ഉഷാർ പോരാ എന്നൊക്കെ കളിയാക്കിയ ഡിഫി കുഞ്ഞുങ്ങളെ കൊല്ലത്തും കരുനാഗപ്പള്ളിയിലും ആറ്റിങ്ങലിലും പട്ടിയെപ്പോലെ ഓടിച്ചിട്ട് തല്ലിയപ്പോൾ കോൺഗ്രസുകാരിലും വീര്യം ഉണർന്നു.
കേരള ചരിത്രത്തിൽ ആദ്യമായി ഒരു പ്രതിപക്ഷ നേതാവ് യുവജന പ്രതിഷേധങ്ങൾക്കും വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കും മുന്നിൽ അണിനിരന്നപ്പോൾ ലോകമെമ്പാടുമുള്ള കോൺഗ്രസ് അനുഭാവികളിൽ പുത്തനുണർവ് പകർന്നു.
കെപിസിസി പ്രസിഡന്റ് ആരോഗ്യം ശ്രദ്ധിക്കാതെ പോലീസ് സ്റ്റേഷൻ മാർച്ചിൽ മുന്നിൽ നിന്നപ്പോൾ, പ്രതിപക്ഷ നേതാവ് അണികളിൽ ആവേശം പകർന്നപ്പോൾ ഉന്നത പോലീസ് ഉത്തരവില്ലാതെ ശശിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഗ്രനേഡും ടിയർഗ്യാസും പ്രയോഗിച്ചുകൊണ്ട് തങ്ങളുടെ തനതായ ഗുണ്ടാക്കളികൾ കാണിക്കുവാനും ഇടതു പക്ഷത്തിന്റെ പോലീസുകാർ മടിച്ചില്ല.
ഓരോരോ പോലീസുകാരന്റെയും പണിഷ്മെന്റ് ട്രാൻസ്ഫറുകൾ അടുത്ത ഭരണത്തിൽ ആദ്യം തന്നെ കൊടുക്കാതെ ഇപ്പോഴത്തെ മുഖ്യന്‍റെ ഗണ്‍മാന് പഴയ ആഭ്യന്തര മന്ത്രി സഹായം ചെയ്തുകൊടുത്തതുപോലത്തെ കോംപ്രമൈസിന് പോകരുത് എന്നാണ് അണികളുടെ അഭ്യർത്ഥന.
കേരളത്തിൽ ഒരു യാത്ര തുടങ്ങിയിട്ട് എങ്ങനെയെങ്കിലും അവസാനിച്ചാൽ മതിയായിരുന്നു എന്ന് അണികളിൽ തോന്നിത്തുടങ്ങിയ ഈ നവകേരള യാത്രയിൽ ചില ആഗ്രഹ സാധൂകരണം കൂടിയുണ്ട്. ഭാവി മുന്നിൽ കണ്ടുകൊണ്ടു മാത്രം ഉണ്ടാക്കിയെടുത്ത ഈ യാത്ര കഴിഞ്ഞാൽ ഒരു വിരമിക്കൽ വരെ സംഭവിച്ചേക്കാം.
അനാരോഗ്യവും ഉറ്റവരുടെ വേർപാടുകളും നേരിടുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ ഒരു യാത്രയിലൂടെ മാറ്റിയെടുക്കുവാൻ ശ്രമിച്ചപ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി.
അണികളുടെ ഇടയിലെ നാണക്കേടുകൾ ഒഴിവാക്കുവാൻ ഗവർണറെ വഴിയിൽ തടഞ്ഞുകൊണ്ടും ആക്രമിച്ചും ശ്രദ്ധതിരിക്കൽ കളികളും ഇടയിൽ അരങ്ങേറിയെങ്കിലും തന്റെ സ്വകാര്യ ജീവിതത്തിലെ ഏറ്റവും നശിച്ച ദിവസങ്ങളിലൂടെയാണ് താൻ കടന്നുപോയത് എന്ന് നമ്മുടെ വീരനായ മുഖ്യമന്ത്രി മനസ്സിലാക്കിയിരിക്കുന്നു. എല്ലാം ആ മുഖത്ത് കാണാം !
എല്ലാം മതിയാക്കി എന്ന് പറഞ്ഞുകൊണ്ട് പട്ടികകൊണ്ട് അടിവാങ്ങി ആശുപത്രിയിൽ കഴിയുന്ന സഖാവ് ദാസനുംനമ്മുക്കെന്തേ ദൈവം ബുദ്ധി തരാഞ്ഞത് എന്ന വിഷമത്തിൽ സഖാവ് വിജയനും