നിസാൻ 2025-26 ഓടെ ഇന്ത്യൻ വിപണിയിൽ അഞ്ച് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു. കമ്പനിക്ക് 2025-26 ൽ രാജ്യത്ത് ഒരു പുതിയ ഇടത്തരം എസ്‌യുവിയും മൂന്നുവരി എസ്‌യുവിയും ഉണ്ടാകും. അതിനോട് അനുബന്ധിച്ച്, CMF-AEV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരു പുതിയ കോംപാക്റ്റ് ഇലക്ട്രിക് ഹാച്ച്ബാക്കും നിസ്സാൻ ഒരുക്കുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ട്.
പുതിയ ഇടത്തരം എസ്‌യുവി അവതരിപ്പിക്കുന്നതിന് മുമ്പ്, നിസ്സാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ്, എക്‌സ്-ട്രെയിൽ എന്നിവ 2024 ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. മെക്സിക്കോ പോലുള്ള ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വിപണികളിലേക്ക് പുതുക്കിയ മാഗ്നൈറ്റ് കയറ്റുമതി ചെയ്യാൻ നിസ്സാന് പദ്ധതികൾ ഉണ്ട്.
പുതിയ മാഗ്‌നൈറ്റിനൊപ്പം, ജാപ്പനീസ് നിർമ്മാതാവിന്റെ ഇന്ത്യൻ വിഭാഗം ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക എന്നിവയുൾപ്പെടെ പുതിയ വിപണികളിലേക്കും കയറ്റുമതി ചെയ്യും. നിസാൻ നിലവിൽ പ്രതിവർഷം 25000 മുതൽ 30000 യൂണിറ്റ് വരെ മാഗ്‌നൈറ്റ് സബ്-4 മീറ്റർ എസ്‌യുവി വിൽക്കുന്നുണ്ട്.
ചെറിയ എസ്‌യുവി ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നതോടെ കോംപാക്റ്റ് എസ്‌യുവിയുടെ ഉൽപ്പാദന അളവ് പ്രതിവർഷം 40,000 മുതൽ 50,000 യൂണിറ്റുകളായി ഉയർത്താനാകും. നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങൾ ലഭിക്കും. ഇന്റീരിയർ ഗണ്യമായി പരിഷ്‌ക്കരിക്കുമെന്നും പ്രതീക്ഷിക്കുന്നു.