പിറവം: മുളക്കുളം വടക്കേക്കര തിരുവീശങ്കുളം മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തിന് കൊടിയേറി. ആറുദിവസത്തെ ഉത്സവം ധനുമാസത്തിലെ തിരുവാതിരയായ 27-ന് ആറാട്ടോടെ സമാപിക്കും.
ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി മണയത്താറ്റ് ദിനേശൻ നമ്പൂതിരി കാർമികത്വം നൽകി. ഉത്സവത്തിന് മുന്നോടിയായി കിഴക്കേ കുറ്റാളക്കോട്ട് ടി. ഷാജിയുടെ വസതിയിൽനിന്ന് വ്യാഴാഴ്ച വൈകീട്ട് കൊടിക്കയർ, കൊടിക്കൂറ എന്നിവ ക്ഷേത്രത്തിലെത്തിച്ചു. വെള്ളി യാഴ്ച രാവിലെ തന്ത്രിയുടെ കാർമികത്വത്തിൽ മഹാ മൃത്യുഞ്ജയ ഹോമം നടത്തി.
24-നാണ് ഉത്സവബലി. രാവിലെ 10.30-ന് ഉത്സവബലി ദർശനം. ഉച്ചയ്ക്ക് പ്രസാദ ഊട്ട് രാത്രി 8-ന് ഗാനതരംഗിണി, 9-ന് പ്രസാദ ഊട്ട്.
25-ന് രാവിലെ പെരിങ്ങാമല ശ്രീബാല കൃഷ്ണസ്വാമി നാരായണീയ പാരായണ സമിതിയുടെ നാരായണീയ പാരായണം. വൈകിട്ട് 7.30-ന് കലസന്ധ്യ. 9-ന് പ്രസാദ ഊട്ട്. 26-ന് രാവിലെ 11-ന് ചാക്യാർ കൂത്ത്, രാത്രി 8-ന് ബാലെ. തുടർന്ന് പ്രസാദ ഊട്ട്.
തിരുവാതിരയായ 27-ന് രാവിലെ 8-ന് തങ്കയങ്കി ചാർത്തി എതൃത്തപൂജ. 11-ന് തൃശ്ശൂർ സതീഷി ൻ പ്രഭാഷണം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് 5-ന് ആറാട്ട് ബലിയെ തുടർന്ന് മഹാദേവനെ ആറാട്ടിനായി എഴുന്നള്ളിക്കും.
ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളുന്ന മഹാദേവനെ സ്വീകരിച്ച് ദേശം ചുറ്റിയുള്ള താല ഒപ്പൊലി ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് ആനയിക്കും.