ഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 24 ഞായറാഴ്ച വൈകുന്നേരം 6.30 ന് ആര്‍കെ പുരം സെക്ടർ രണ്ടിൽ ഉള്ള സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടക്കുന്നതാണ്.
കരോൾ ഗാനലാപനം, തിരുപ്പിറവി ചടങ്ങുകൾ, വിശുദ്ധ കുർബാന, എല്ലാ ദിവസവും കരോളിൽ പങ്കെടുത്തവർക്ക് സമ്മാനം വിതരണം, കേക്ക് വിതരണം എന്നിവ ഉണ്ടായിരിക്കും.
24 ന് ഞായറാഴ്ച പതിവുപോലെ രാവിലെ 11 മണിക്ക് വിശുദ്ധ ഉണ്ടായിരിക്കും. ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ ബെർസാറായി സെന്റ് പീറ്റേഴ്സ് ഭവനിൽ രാവിലെ 10 മണിക്ക് വിശുദ്ധ കുർബാന ഉണ്ടായിരിക്കു ന്നതാണ്.