ജിദ്ദ: ജിദ്ദ കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മിറ്റി കൗൺസിൽ ഷറഫിയ്യയിൽ വെച്ച് നടന്നു.  പരിപാടി സൗദി  കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട് ഉദ്ഘാടനം ചെയ്തു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ അബൂബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി. പി മുസ്തഫ, മലപ്പുറം ജില്ല കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ സീതി കൊളക്കാടൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മണ്ഡലം കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ മൊയ്‌ദീൻ എടയൂർ അധ്യക്ഷത വഹിച്ചു.
2018 – 23 വരെയുള്ള കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ അവതരിപ്പിച്ചു.
തുടർന്ന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. മലപ്പുറം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ റിട്ടേണിംഗ് ഓഫീസറും സെൻട്രൽ കമ്മിറ്റി ഭാരവാഹിയായ സാബിൽ മമ്പാട് നിരീക്ഷകനും ആയിരുന്നു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതവും സൈനു കോടഞ്ചേരി നന്ദിയും പറഞ്ഞു. 
പുതിയ ഭാരവാഹികൾ: പ്രസിഡന്റ് : നാണി ഇസ്ഹാഖ് മാസ്റ്റർ (പൊന്മള), ജനറൽ സെക്രട്ടറി: എം. പി ഹംദാൻ ബാബു (കോട്ടക്കൽ),  ട്രഷറർ:സൈനുദ്ധീൻ കൊടഞ്ചേരി (എടയൂർ) വൈസ് പ്രസിഡന്റ്മാർ: അൻവർ സാദത്ത് തോണിക്കടവത്ത് പി. പി മൊയ്‌തീൻ, സി. കെ കുഞ്ഞുട്ടി, കുഞ്ഞാലി കുമ്മാളിൽ, അൻവറുദ്ധീൻ പുവല്ലൂർ.
ജോ. സെക്രട്ടറിമാർ: ടി. ടി ഷാജഹാൻ, കെ. വി മുസ്തഫ, വി.അഹമ്മദ് കുട്ടി, സി. എച്ച് നാസർ, അബ്ദുൽ ഗഫൂർ മണ്ണായി. ഉപദേശക സമിതി ചെയർമാൻ: അബ്ദു റസാഖ് പുങ്ങോട്ടിൽ (ഇരിമ്പിളിയം),
 അംഗങ്ങൾ: ഒ. കെ. നജീബ്, വി. ടി ബഷീർ.

By admin

Leave a Reply

Your email address will not be published. Required fields are marked *