തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ഒന്നാം പ്രതിയാക്കി മ്യൂസിയം പോലീസ് കേസെടുത്തു.
പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, ശശി തരൂർ എംപി ഉൾപ്പടെയുള്ള പ്രധാന നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന 500 ലധികം പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
പോലീസിനെ ആക്രമിക്കുക, ഫ്ലക്സ് ബോർഡ് നശിപ്പിക്കുക, സംഘം ചേർന്ന് സംഘർഷമുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കൊടിക്കുന്നിൽ സുരേഷ് എംപി , ജെബി മേത്തർ എംപി എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പോലീസ് നടപടിയിലും ഡിവൈഎഫ്ഐ അതിക്രമത്തിലും പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.