താൻ പഠിപ്പിച്ചിരുന്ന സ്‌കൂൾ, ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്നിട്ടും തൻ്റെ വിദ്യാർത്ഥികളിൽ പലരും ദാരുണമായി കൊല്ലപ്പെട്ടിട്ടും അറിവ് പകർന്നുനൽകാനുള്ള യത്നത്തിൽ നിന്നും ഒരു ശക്തിക്കും തന്നെ തടയാനാകില്ലെന്നു തെളിയിച്ചിരി ക്കുകയാണ് ഗാസയിലെ പലസ്തീൻ അദ്ധ്യാപകനായ താരിക്ക് അൽ എന്നബി (Tariq al-Ennabi)
ഒക്ടോബറിൽ ഗാസയിൽ യുദ്ധമാരംഭിച്ചതോടെ സ്‌കൂളുകളും കോളേജുകളുമെല്ലാം തകർന്നുതരിപ്പണ മായി. വിദ്യാഭ്യാസ രംഗം തന്നെ നിശ്ചലമായി എന്ന് പറയാം. ഗാസയിലെ 6.25 വിദ്യാർത്ഥികൾക്ക് സ്‌കൂൾ പഠനം നഷ്ടമായിരിക്കുന്നു.

ഗാസയിലെ വിദ്യാഭ്യാസവകുപ്പ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഇസ്രായേൽ യുദ്ധം തുടങ്ങിയശേഷം ഇതുവരെ 203 അദ്ധ്യാപകരും ജീവനക്കാരും 3477 വിദ്യാർത്ഥികളും ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ടത്രേ.
25 കാരനായ അദ്ധ്യാപകൻ താരിക്ക് അൽ എന്നബി ഗാസാ സിറ്റിയിലുള്ള ജയത്തോൺ അൽ ഹൂറിയ സ്‌കൂളിലാണ് പഠിപ്പിച്ചുകൊണ്ടിരുന്നത്. വീട് സ്ഥിതിചെയ്യുന്ന റഫായിൽ നിന്നും ജയ്‌തൂൺ വരെ നിത്യവും യാത്ര ചെയ്താണ് സ്‌കൂളിൽ അദ്ദേഹം പൊയ്ക്കൊണ്ടിരുന്നത്. സ്‌കൂൾ സമയത്തിനുശേഷം കുട്ടികൾക്ക് ട്യൂഷനും നൽകുമായിരുന്നു..

ഇപ്പോൾ എല്ലാം അവസാനിച്ചു. ആ സ്‌കൂൾ പൂർണ്ണമായും തകർന്നു. ഇന്ന് തെക്കൻ ഗാസാ മുനമ്പിൽ ഒരു താൽക്കാലിക റൂമിലാണ് താരിക്ക് അൽ എന്നബി കുട്ടികളെ പഠിപ്പിക്കുന്നത്.
അഭയാർഥികളായി എത്തിയവരുടെ മക്കളെ സൗജന്യമായി ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് ലക്‌ഷ്യം. ആദ്യം 10 കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. ഇപ്പോഴത് 30 വരെയായിട്ടുണ്ട്.
സ്‌കൂളിനടത്തു പലതവണ മിസൈൽ പതിച്ചപ്പോഴൊക്കെ കുട്ടികളുമായി ദൂരേക്ക് ഓടി രക്ഷപെട്ട അനുഭവവുമുണ്ട്. വിദ്യാർത്ഥികളിൽ 8 മുതൽ 14 വയസ്സുകാർ വരെയാണുള്ളത്.

കുട്ടികളെല്ലാം അവരുടെ പഴയ സ്‌കൂളുകളെപ്പറ്റിയും കൂട്ടുകാരെപ്പറ്റിയും പലപ്പോഴും വാചാലരാകാറുണ്ട്. ഇപ്പോഴും അവരുടെ മനസ്സുമുഴുവൻ പഴയ സ്‌കൂളും അവയുടെ ഓർമ്മകളുമാണ്. മിക്കപ്പോഴും കുട്ടികൾ അതുപറഞ്ഞു വിതുമ്പുമ്പോൾ അവരെ ആശ്വസിപ്പിക്കാനാകാതെ നിറകണ്ണുകളോടെ നിസ്സഹായനായി നിന്നിട്ടുണ്ടെന്ന് താരിക്ക് അൽ എന്നബി പറയുന്നു.
യുദ്ധം ഏറ്റവും കൂടുതൽ മാനസികമായി ഉലച്ചിരിക്കുന്നത് കുട്ടികളെയാണ്. ഉറ്റവരും ഉടയവരും എന്നപോലെ സ്വന്തം ക്ളിക്കൂട്ടുകാരുടെ വേർപാടും ഇനിയൊരിക്കലും അവർ മടങ്ങിവരില്ലെന്ന യാഥാർഥ്യം കുഞ്ഞുങ്ങളു ടെ മനസ്സിൽ ആഴത്തിലുള്ള മുറിവാണുണ്ടാക്കിയിട്ടുള്ളത്.

താരിക്ക് അൽ എന്നബി തളരാതെ തൻ്റെ നിസ്വാർത്ഥ ദൗത്യവുമായി മുന്നോട്ടുതന്നെയാണ്.. കുട്ടികളുടെയും രക്ഷിതാക്കളുടെയും നിർലോഭമായ പിന്തുണ അദ്ദേഹത്തിന് ലഭിക്കുന്നുമുണ്ട്. തികച്ചും മാതൃകയാണ് ഈ അദ്ധ്യാപകൻ.

By admin

Leave a Reply

Your email address will not be published. Required fields are marked *