ചിറയിൻകീഴ്: കേരളത്തിൽ ഇടതു സർക്കാർ ജാതി സെൻസസ് നടത്താൻ മുന്നോട്ടുവരണമെന്ന് വെൽഫെയർ പാർട്ടി പ്രക്ഷോഭ ജാഥയിൽ ആവശ്യമുയർന്നു. കേരളത്തിൽ ജാതി സെൻസസ് നടത്തുക വിദ്യാഭ്യാസ മേഖലയിലെ എയ്ഡഡ് നിയമനം പിഎസ്സിക്ക് വിടുക, അനുപാതിക പ്രതിനിധ്യം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി ജനുവരി മൂന്നിന് നടത്തുന്ന സെക്രട്ടറിയേറ്റ് വളയൽ സമരത്തിന് മുന്നോടിയായി വെൽഫെയർ പാർട്ടി ചിറയിൻകീഴ് മണ്ഡലം പ്രസിഡൻറ് അനസ് എം ബഷീർ നയിച്ച വാഹനപ്രക്ഷോഭ ജാഥ ഫ്രറ്റേണിറ്റി മൂവ്മെൻറ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അംജദ് റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു.
ജാതി സെൻസസ് കൊണ്ട് മാത്രമേ പിന്നോക്ക ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം അധികാര വിഭവ കേന്ദ്രങ്ങളിൽ യഥാസമയം എത്തുകയുള്ളൂ എന്ന് അംജദ് റഹ്മാൻ പറഞ്ഞു. സീനിയറായ മന്ത്രി രാധാകൃഷ്ണൻ ഉയർന്ന വകുപ്പ് നൽകാൻ പോലും മുന്നണി ഭരണസംവിധാനത്തിന് കഴിഞ്ഞില്ല ജാതി സെൻസസ് വന്നാൽ കേരളത്തിൽ യഥാർത്ഥ നവ കേരളത്തെ കാണാൻ കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാത്മ അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും പൊയ്കയിൽ അപ്പച്ചനും ഉൾപ്പെടെ നവോത്ഥാന നായകർ ഉയർത്തിപ്പിടിച്ച സാമൂഹിക നീതിയു ടെ തുടർച്ചയാണ് ജാതി സെൻസസിന് വേണ്ടിയുള്ള പോരാട്ടമെന്ന് അംജദ് പറഞ്ഞു.നവോത്ഥാന പോരാട്ടങ്ങളുടെ നേതൃത്വം അവകാശപ്പെടുകയും, എന്നാൽ നവോത്ഥാനത്തിനായി ഒന്നും ചെയ്യാനാകാത്ത ഭരണ പ്രതിപക്ഷ കക്ഷികളുടെ കാപട്യം തുറന്നുകാട്ടുന്ന സമരമാണ് ജാതി സെൻസസിന് വേണ്ടിയുള്ള പ്രക്ഷോഭം എന്നും അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭ ജാഥയുടെ സമാപനം വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ നിർവഹിച്ചു. ജില്ലാ സെക്രട്ടറി ഷാഹിദ ഹാറൂൺ, ജാസിം ജഹാംഗീർ, സുജാഹുദ്ദീൻ, സഫീർ, ബഷീർ,നിസാമുദ്ദീൻ,ഫൈസൽ എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed