തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 265 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഒരാള്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 2606 ആയി. രാജ്യത്ത് ആകെ ചികിത്സയിലുള്ളവര്‍ 2,699 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 338 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്നലെ 292 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് പേര്‍ മരിക്കുകയും ചെയ്തു. കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളാണു കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്നത്. മുന്‍കരുതല്‍ നടപടികളില്‍ സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തരുതെന്നാണു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 
കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍1 ആദ്യമായി കണ്ടെത്തിയ കേരളത്തില്‍ ഒരു മാസത്തിനകം 3000 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാമെന്നു സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു.
റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ അത്രയും പേര്‍ വൈറസ് മുക്തരാകുന്നതിനാല്‍ ഗുരുതര സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒരാളില്‍ മാത്രമേ ജെഎന്‍1 കണ്ടെത്തിയിട്ടുള്ളൂ.

By admin

Leave a Reply

Your email address will not be published. Required fields are marked *