വാൾനട്ടിൽ വിറ്റമിൻ ഇ, കാർബോഹൈഡ്രേറ്റ്, ഫൈബർ, അയേൺ, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. വാൾനട്ട് കഴിക്കുന്നത് കാൻസർ വരാനുള്ള സാധ്യത കുറയ്ക്കും. അവയിൽ ധാരാളം ഒമേഗ -3 കൊഴുപ്പുകളും മറ്റ് ചില ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. വയറുവേദന, പ്രോസ്റ്റേറ്റ്, പാൻക്രിയാറ്റിക് ക്യാൻസർ എന്നിവ ഭേദമാക്കാൻ വാൾനട്ട് വളരെ പ്രയോജനകരമാണ്.
ലിനോലെനിക് ആസിഡ്, ആൽഫ-ലിനോലെനിക് ആസിഡ് തുടങ്ങിയ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ വാൾനട്ടിൽ കൂടുതലാണ്. ആരോഗ്യകരമായ ലിപിഡ് ഉത്പാദനം നിലനിർത്താൻ അവ സഹായിക്കുന്നു. വാൾനട്ടിൽ നല്ലപോലെ നാരുകൾ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ഇത് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്.
കുതിർത്ത വാൾനട്ട് കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നു. വാൾനട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. അവ ആരോഗ്യകരമായ കൊഴുപ്പിന്റെയും നാരുകളുടെയും നല്ല ഉറവിടമാണ്.
വാൾനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. വാൾനട്ട് കുതിർത്ത് കഴിക്കുന്നവരിൽ ചീത്ത കൊളസ്‌ട്രോൾ വേഗത്തിൽ കുറയുന്നതായി ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ നടത്തിയ പഠനത്തിൽ പറയുന്നു. വാൾനട്ട് കഴിക്കുന്നത് ഹൃദയ സംബന്ധമായ പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കുമെന്നും ഗവേഷകർ പറയുന്നു.