സംസ്ഥാനം വരള്‍ച്ചയെ അഭിമുഖീകരിക്കുമ്പോള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വകാര്യ ജെറ്റില്‍ യാത്ര ചെയ്തതിനെ വിമര്‍ശിച്ച് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി). കര്‍ണാടക കോണ്‍ഗ്രസ് മന്ത്രി ബി ഇസഡ് സമീര്‍ അഹമ്മദ് ഖാന്‍ സിദ്ധരാമയ്യയ്ക്കൊപ്പം വിമാനത്തില്‍ കയറുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണിത്. ജെറ്റിനുള്ളിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് മന്ത്രി പോസ് ചെയ്യുന്നത് വീഡിയോയില്‍ കാണാം. ബിജെപി നേതാവ് അമിത് മാളവ്യയാണ് കോണ്‍ഗ്രസിന്റെ ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്നിനെതിരെയും ഈ യാത്രയെയും വിമര്‍ശിച്ച് രംഗത്ത് വന്നത്. വരള്‍ച്ച ദുരിതാശ്വാസത്തിനായി ഫണ്ട് തേടി സിദ്ധരാമയ്യയും സമീര്‍ അഹമ്മദ് ഖാനും ഒരുമിച്ച് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്ന സന്തോഷകരമായ നിമിഷങ്ങളെന്ന് പറഞ്ഞാണ് മാളവ്യ കോണ്‍ഗ്രസിനെ പരിഹസിച്ചത്. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഒരു വശത്ത്, കോണ്‍ഗ്രസ് ക്രൗഡ് ഫണ്ട് നടത്തുകയാണെന്ന് നടിക്കുന്നു, കൂടാതെ ഇന്ത്യ അലയന്‍സ് മീറ്റിംഗില്‍ സമൂസ പോലും വിളമ്പുന്നില്ല, മറുവശത്ത്, പാര്‍പ്പിട കാബിനറ്റ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍, കര്‍ണാടക ഗവണ്‍മെന്റിലെ വഖഫ്, ന്യൂനപക്ഷകാര്യങ്ങള്‍, മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കൊപ്പം ഒരു സ്വകാര്യ ജെറ്റില്‍ യാത്ര നടത്തുന്നു. അതിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നു. വരള്‍ച്ച ദുരിതാശ്വാസത്തിനായി ഫണ്ട് തേടി അവര്‍ ഒരുമിച്ച് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്ന സന്തോഷകരമായ നിമിഷങ്ങള്‍, ഇതുകണ്ട് ഐറണി ആയിരം തവണ മരിച്ചു.’- മാളവ്യ കുറിച്ചു.
കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തില്‍ കര്‍ണാടക വലയുകയാണെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെ കൊള്ള തുടരണമെന്നും മാളവ്യ കൂട്ടിച്ചേര്‍ത്തു. ‘നമ്മുടെ അഭിമാന നേതാവായ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കൊപ്പം ഡല്‍ഹിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് യാത്ര ചെയ്തതിന്റെ സന്തോഷകരമായ നിമിഷങ്ങള്‍.’ – എന്ന അടിക്കുറിപ്പോടെ സമീര്‍ അഹമ്മദ് ഖാന്‍ എക്സില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. മാളവ്യയ്ക്ക് പിന്നാലെ കര്‍ണാടക ബിജെപി നേതാവ് സി ടി രവിയും ഈ വീഡിയോ ഷെയര്‍ ചെയ്തു. വരള്‍ച്ച ബാധിച്ച കര്‍ഷകര്‍ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈയില്‍ പണമില്ല, എന്നാല്‍ മുഖ്യമന്ത്രിയെ പറത്താനുള്ള എല്ലാ ഫണ്ടും കൈവശമുണ്ടെന്ന് സി ടി രവിയും വിമര്‍ശിച്ചു.
‘വരള്‍ച്ച ബാധിച്ച കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ കര്‍ണാടക സര്‍ക്കാരിന് പണമില്ല. വികസനത്തിനോ അവരുടെ പ്രഖ്യാപനങ്ങള്‍ നിറവേറ്റാനോ ഫണ്ടില്ല. എന്നാല്‍ മുഖ്യമന്ത്രിയെയും രാഷ്ട്രീയ സെക്രട്ടറിയെയും ഭവന മന്ത്രിയെയും ആഡംബര സ്വകാര്യ വിമാനത്തില്‍ പറത്താനുള്ള എല്ലാ ഫണ്ടും സര്‍ക്കാരിന്റെ പക്കലുണ്ട്. അതും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വരള്‍ച്ച ദുരിതാശ്വാസത്തിന് ഫണ്ട് തേടാന്‍, മുഖ്യമന്ത്രി സിദ്ധരാമയ്യ താന്‍ ഒരു ‘സമാജവാദി’ ആണെന്ന് വീമ്പിളക്കുന്നു. എന്നാല്‍ കന്നടക്കാര്‍ക്ക് ഇവിടെ മജാവാദിയെ മാത്രമേ കാണാന്‍ കഴിയുന്നുള്ളു.’ – ബിജെപി നേതാവ് എഴുതി.