കണ്ണൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിന് അഭിനന്ദനവുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. സദസില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നില്‍ വെച്ച ആവശ്യങ്ങള്‍ക്ക് ഉടന്‍ തന്നെ തീരുമാനമായെന്നും പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം തോന്നുന്നുവെന്നും സന്തോഷ് കീഴാറ്റൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അവശ കലാകാര പെന്‍ഷന്‍ എന്നത് കലാകാര പെന്‍ഷന്‍ എന്നാക്കണമെന്നായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ ആവശ്യം. ഇത് കലാകാര പെന്‍ഷന്‍ എന്നാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നടന്‍ കുറിച്ചു. കൂടാതെ കലാകാര പെന്‍ഷന്‍ 1000 രൂപയില്‍ നിന്നും 1600 രൂപയാക്കി വര്‍ധിപ്പിച്ചുവെന്നും ഉപയോഗ ശൂന്യമായി കിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സിനിമാ ഷൂട്ടിംഗിന് വിട്ടു തരാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. കേരളത്തിലെ ആദ്യ നാടകശാല കായംകുളത്ത് തോപ്പില്‍ ഭാസി സ്മാരക നാടകശാലയെന്ന പേരില്‍ തുടങ്ങാന്‍ തീരുമാനമായതായും നടന്‍ പറഞ്ഞു.
നവ കേരള സദസും കേരള സര്‍ക്കാരും കൂടുതല്‍ ജനപ്രിയമാവുകയാമെന്നും കൈയ്യടിക്കേണ്ടവര്‍ക്ക് കൈയ്യടിക്കാം വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചു കൊണ്ടേ ഇരിക്കുക എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന അസ്ത്രാ ആണ് സന്തോഷ് കീഴാറ്റൂരിന്റേതായി വരാനിരിക്കുന്ന ചിത്രം. അമിത് ചക്കാലക്കലാണ് നായകന്‍. പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടുമാണ്. വയനാടിന്റെ പശ്ചാത്തലത്തിലുള്ള ഒരു ക്രൈം ത്രില്ലറാണ് അസ്ത്രാ.

By admin

Leave a Reply

Your email address will not be published. Required fields are marked *