തിരുവനന്തപുരം: പൊലീസ് സുരക്ഷയില്ലാതെ പുറത്തിറങ്ങാൻ മുഖ്യമന്ത്രിക്ക് ഒരു ധൈര്യക്കുറവുമില്ല എന്ന് മന്ത്രി ജെ. ചിഞ്ചുറാണി. മുഖ്യമന്ത്രിയെ ആരും തൊടില്ല.
മാത്യു കുഴൽനാടൻ്റെ പ്രസ്താവന ഒക്കെ കയ്യിൽ വച്ചാൽ മതി എന്നും മന്ത്രി പ്രതികരിച്ചു. പൊലീസ് സുരക്ഷയില്ലാതെ പുറത്തിറങ്ങി നടക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നായിരുന്നു മാത്യു കുഴൽനാടൻ്റെ ചോദ്യം. അങ്ങനെ നടന്നാൽ പൊതുജനം കൈവെക്കുമെന്നും കുഴൽനാടൻ പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
പ്രതിപക്ഷം പൊലീസിനെ ആക്രമിക്കാൻ ലക്ഷ്യം വയ്ക്കുന്നു. പിന്നാലെ എല്ലാം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ്. മുട്ടയ്ക്കകത്ത് മുളകുപൊടി നിറച്ച് പൊലീസിനെ എറിയുന്നു. പൊലീസും മനുഷ്യരല്ലേ? എന്തിനിങ്ങനെ ചെയ്യുന്നു എന്നും ചിഞ്ചുറാണി ചോദിച്ചു.