ന്‍സൂര്‍ അലി ഖാന്‍ നല്‍കിയ മാനനഷ്ട കേസ് ഹൈക്കോടതി തള്ളി
ചെന്നൈ: നടി തൃഷ, ചിരഞ്ജീവി, ഖുഷ്ബു എന്നി താരങ്ങള്‍ക്കെതിരേ നടന്‍ മന്‍സൂര്‍ അലി ഖാന്‍ നല്‍കിയ മാനനഷ്ട കേസ് മദ്രാസ് ഹൈക്കോടതി തള്ളി. മന്‍സൂര്‍ അലി ഖാന്‍ പ്രശസ്തിക്ക് വേണ്ടിയാണ് കേസുമായി കോടതിയെ സമീപിച്ചതെന്ന് കോടതി വിമര്‍ശിച്ചു.
ഒരു കോടി രൂപ നഷ്ടപരിഹാരം ആശ്യപ്പെട്ടാണ് മന്‍സൂര്‍ കോടതിയെ സമീപിച്ചത്. മന്‍സൂര്‍ അലി ഖാന് പിഴ ചുമത്തിയാണ് കേസ് തള്ളിയത്. മന്‍സൂറിന് ഒരു ലക്ഷം രൂപയാണ് കോടതി പിഴ ചുമത്തിയത്. പണം അടയാര്‍ ക്യാന്‍സര്‍ സെന്ററിന് കൈമാറാനും നിര്‍ദ്ദേശിച്ചു.
എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് തൃഷക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ പരാതി നല്‍കിയത്. ദേശീയ വനിത കമ്മിഷന്‍ അംഗം ഖുശ്ബു, നടന്‍ ചിരഞ്ജീവി എന്നിവര്‍ക്കെതിരെയും കേസ് നല്‍കിയിരുന്നു.