പാരീസ്- നിക്കരാഗ്വയിലേക്ക് പറന്ന വിമാനത്തില്‍ മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാന്‍സ് തടഞ്ഞുവെച്ചു. മുന്നൂറിലേറെ ഇന്ത്യന്‍ യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യു. എ. ഇയില്‍ നിന്നാണ് പറന്നയുര്‍ന്നത്. 
വിമാനം തടഞ്ഞുവെച്ചതായി പാരീസ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് സ്ഥിരീകരിച്ചു. അജ്ഞാതമായി ലഭിച്ച വിവരത്തെ തുടര്‍ന്നാണ് നീക്കമെന്നാണ് വിവരം. 
യു. എ. ഇയില്‍ നിന്നും പോകുന്നതിനിടയില്‍  ഫ്രാന്‍സിലെ വടക്കുകിഴക്കന്‍ മാര്‍നെ പ്രിഫെക്ചറിലെ വാട്രി വിമാനത്താവളത്തില്‍ ഇന്ധനം നിറയ്ക്കാന്‍ ഇറങ്ങിയതോടെയാണ് തടഞ്ഞുവെച്ചത്. എ 340 വിമാനം റൊമാനിയന്‍ കമ്പനിയായ ലെജന്‍ഡ് എയര്‍ലൈന്‍സാണ് പ്രവര്‍ത്തിപ്പിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ പരിശോധിക്കുകയാണ്. 
സംഭവത്തില്‍ ഫ്രാന്‍സിന്റെ ദേശീയ ആന്റി-ഓര്‍ഗനൈസ്ഡ് ക്രൈം യൂണിറ്റ് ജുനാല്‍കോയാണ് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്നത്. പ്രാഥമിക കണ്ടെത്തലുകള്‍ ഭയാനകമായ സാധ്യതയെക്കുറിച്ചുള്ള സൂചനകളാണ് നല്‍കുന്നതെന്നാണ് വിവരം. വിമാനത്തിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരന്മാര്‍ മധ്യ അമേരിക്ക വഴി അനധികൃതമായി യു. എസിലേക്കോ കാനഡയിലേക്കോ പ്രവേശിക്കാന്‍ ശ്രമിക്കുന്ന മനുഷ്യക്കടത്തിന്റെ ഇരകളായിരിക്കാമെന്നാണ് കരുതുന്നത്. 
സങ്കീര്‍ണ്ണമായ കേസിന്റെ വിവിധ വശങ്ങള്‍ ഫ്രഞ്ച് അധികാരികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.  വിമാനത്തിലെ യാത്രക്കാരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. യാത്രക്കാരുടെ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വട്രി എയര്‍പോര്‍ട്ടിലെ റിസപ്ഷന്‍ ഹാള്‍ താത്ക്കാലിക വിശ്രമ കേന്ദ്രമായി മാറ്റിയിട്ടുണ്ട്.
2023 December 22India / WorldindianNicaraguaFranceUAEHuman Traffickingഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: Alleged human trafficking; France intercepts plane carrying Indian passengers to Nicaragua

By admin

Leave a Reply

Your email address will not be published. Required fields are marked *