ദുബായ്: ഇസ്രായേൽ സംഘർഷത്തിൽ പരിക്കേറ്റ പലസ്തീൻ കുട്ടികൾ ഉൾപ്പടെയുള്ളവരെ പരിചരിക്കുന്നതിനു നാലാമത്തെ യുഎഇ മെഡിക്കൽ സംഘം കൂടി ഗാസ മുനമ്പിലേക്ക് തിരിച്ചു.
യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശമനുസരിച്ചു ഗാലന്റ് നൈറ്റ് 3ന്റെ ഭാഗമായാണ് സംഘം ഗാസയിലേക്ക് തിരിച്ചത്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പടെ ടീമിൽ ഏഴ് പേരാണുള്ളത്. ഇതോടെ യു എ ഇ മെഡിക്കൽ വളണ്ടിയേഴ്സന്റെ എണ്ണം 35ആയി .
ഫീൽഡ് ആശുപത്രി തുടങ്ങിയത് മുതൽ 443 ലധികം രോഗികൾക്ക് മെഡിക്കൽ സംഘം ചികിത്സനൽകി . ഇതിൽ അടിയന്തര സർജറികളും ഉൾപ്പെടുന്നു .